മാനന്തവാടി ഗവ. കോളേജില്‍ ജെ.ആര്‍.എഫ് ഒഴിവ്: അഭിമുഖം ജൂണ്‍ 30 ന്
വയനാട് മാനന്തവാടി ഗവ. കോളേജിലെ ഇലക്ട്രോണിക്‌സ് വിഭാഗം നടപ്പിലാക്കുന്ന ഐ.എസ്.ആര്‍.ഒയുടെ റെസ്‌പോണ്ട് മേജര്‍ റിസര്‍ച്ച് പ്രൊജക്റ്റിലേക്ക് ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ജൂണ്‍ 30 ന് രാവിലെ പത്തിന് കോളേജില്‍ അഭിമുഖം നടക്കും. മൈക്രോവേവ് ഇലക്ട്രോണിക്‌സ് സ്‌പെഷ്യലൈസേഷനോടെയുള്ള എം.എസ്.സി അല്ലെങ്കില്‍ എം.ടെക് ഇലക്ട്രോണിക്‌സ് ബിരുദവും, യു.ജി.സി-നെറ്റ് അല്ലെങ്കില്‍ ഗേറ്റ് എന്നീ യോഗ്യതകളുള്ളവര്‍ക്ക് അപേക്ഷിക്കാം. കോളേജ് വെബ്‌സൈറ്റിലെ വിജ്ഞാപനത്തില്‍ പരാമര്‍ശിച്ചിട്ടുള്ള മറ്റ് യോഗ്യതാ പരീക്ഷകള്‍ പാസായവര്‍ക്കും അപേക്ഷിക്കാം. സി.എസ്.ടി/ എച്ച്.എഫ്.എസ്.എസ് സോഫ്റ്റ് വെയറുകള്‍, മൈക്രോസ്ട്രിപ്പ് ആന്റിന അറേകള്‍, ആന്റിന മെഷര്‍മെന്റുകള്‍, ഹീറ്റ് സിങ്ക് ഡിസൈന്‍, തെര്‍മല്‍ സിമുലേഷന്‍ എന്നിവയില്‍ മുന്‍പരിചയമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 30-ന് നിശ്ചിത സമയത്ത് അസല്‍ സര്‍ട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളും സഹിതം കോളേജില്‍ അഭിമുഖത്തിനായി എത്തിച്ചേരണം. അപേക്ഷാ ഫോമിനും വിശദവിവരങ്ങള്‍ക്കുമായി കോളേജിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. വെബ്‌സൈറ്റ്-http://gcmananthavady.ac.in ഫോണ്‍: +91 94479 59305, +91 8848629527.
- Log in to post comments