Skip to main content
..

‘ജീവനം' ജില്ലാതല ഉദ്ഘാടനം കാലോചിതമായവികസനം ക്ഷീരവികസനമേഖലയില്‍: മന്ത്രി ബിന്ദു കൃഷ്ണ

കാലോചിതമായ വികസനപദ്ധതികള്‍ ക്ഷീരവികസനമേഖലയില്‍ നടപ്പാക്കുമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. കുടുംബശ്രീ ജില്ലാ മിഷന്‍  ജില്ലാ പഞ്ചായത്ത് ജയന്‍ സ്മാരക ഹാളില്‍ സംഘടിപ്പിച്ച  ‘ജീവനം 2.0' ക്യാമ്പയിനിന്റെയും ഏകദിന കര്‍ഷകപരിശീലനത്തിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. മൃഗസംരക്ഷണ മേഖലയില്‍ ആധുനികപരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കും. ഒരു വര്‍ഷത്തിനുള്ളില്‍ പാല്‍ ഉത്പാദനം ഒരു ലക്ഷംടണ്‍ ആയി ഉയര്‍ത്തും. ഇതിനായുള്ള അനുബന്ധ പദ്ധതികളുടെനിര്‍വഹണത്തിന് കുടുംബശ്രീ ഉള്‍പ്പടെയുള്ള ഏജന്‍സികളെ പങ്കാളികളാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരള ഫീഡ്‌സ് ഉത്പന്നങ്ങള്‍ വനിതാ കര്‍ഷകര്‍ക്ക് മന്ത്രി കൈമാറി. ‘ലാഭകരമായ കന്നുകാലിവളര്‍ത്തല്‍-ശാസ്ത്രീയമാര്‍ഗങ്ങളും നിര്‍ദ്ദേശങ്ങളും' വിഷയത്തില്‍ കുളത്തൂപ്പുഴ, റീജണല്‍ സെമണ്‍ ബാങ്ക് ഡെപ്യൂട്ടി മാനേജര്‍ ഡോ എബിന്‍ ബേബി മാത്യൂ പരിശീലനം നല്‍കി.  
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്‍ ലതാദേവി അധ്യക്ഷയായി. കുടുംബശ്രീ  ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ആര്‍ വിമല്‍ചന്ദ്രന്‍, കുടുംബശ്രീ അനിമല്‍ ഹസ്ബന്‍ഡറി പ്രോഗ്രാം ഓഫീസര്‍ എസ് ദിലീപ്, ഡെപ്യൂട്ടി മേയര്‍ കരുമാലില്‍ ഡോ ഉദയ സുകുമാരന്‍, ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഓഫീസര്‍ രമാ ജി. ഉണ്ണിത്താന്‍,  സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാരായ എസ് അംബിക, എസ് കുഞ്ഞുമണി,  അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ജി റ്റി ജിനേഷ് തുടങ്ങിയവര്‍ പങ്കെടുത്തു 

 

date