Skip to main content
..

കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ് ജില്ലാ മൃഗസംരക്ഷണകേന്ദ്രം നവീകരിക്കും: മന്ത്രി ബിന്ദു കൃഷ്ണ

ജില്ലാ വെറ്ററിനറികേന്ദ്രത്തിന്റെ നവീകരണംസാധ്യമാക്കാനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. ദേശീയ ജന്തുരോഗനിയന്ത്രണ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന കുളമ്പുരോഗ പ്രതിരോധകുത്തിവയ്പ് യജ്ഞത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ മൃഗാശുപത്രിയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
മൃഗസംരക്ഷണ വകുപ്പ് രാജ്യത്തിന്മാതൃകയാകും വിധം പരിഷ്‌ക്കരിക്കും. 258.8 കോടി രൂപയാണ് ബഡ്ജറ്റില്‍ അനുവദിച്ചിട്ടുള്ളത്. നിലവിലുള്ളപദ്ധതികള്‍ വേഗത്തില്‍നടപ്പാക്കും എന്നും പറഞ്ഞു. വാക്‌സിനേഷന്‍ കിറ്റ് മന്ത്രി കൈമാറി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്‍ ലതാദേവി അധ്യക്ഷയായി. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ രമ ജി. ഉണ്ണിത്താന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ എസ് ഷീജ, കൊട്ടാരക്കര പ്രോജക്ട് ഓഫീസര്‍ എസ് ദീപ്തി, ജില്ലാ എപ്പിഡെമിയോളജിസ്‌റ് ഡോ ഹരീഷ്മ ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.   

 

date