Post Category
ഇൻസ്പയർ വെഡ്നസ്ഡേ: കുട്ടികൾക്ക് നൂറോളം ഗ്രോ ബാഗുകൾ വിതരണം ചെയ്തു
ജില്ലാ കളക്ടറുടെ വിദ്യാർത്ഥി സമ്പർക്ക പരിപാടിയായ 'ഇൻസ്പയർ വെഡ്നസ്ഡേ'യുടെ രണ്ടാം അധ്യായത്തിൽ കുട്ടികൾക്ക് നൂറോളം ഗ്രോ ബാഗുകളും പച്ചക്കറി തൈകളും വിതരണം ചെയ്തു.
അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ഗ്രോ ബാഗുകൾ നൽകിയത്. ജില്ലാ കളക്ടർ ജി പ്രിയങ്ക വൃക്ഷ തൈ നട്ടുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.
എറണാകുളം സൗത്ത് ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലാണ് ഇത്തവണത്തെ 'ഇൻസ്പയർ വെഡ്നസ്ഡേ' നടന്നത്. സ്കൂളിലെ 25 കുട്ടികളുമായി ജില്ലാ കളക്ടർ നേരിട്ട് സംവദിക്കുകയും അവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. പരിപാടിയുടെ ഭാഗമായി കുട്ടികൾക്ക് ഹൈജീൻ കിറ്റുകളും പുസ്തകങ്ങളും വിതരണം ചെയ്തു.
എല്ലാ ബുധനാഴ്ചകളിലും ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള കുട്ടികൾക്ക് ജില്ലാ കളക്ടറുമായി നേരിട്ട് സംവദിക്കാൻ 'ഇൻസ്പയർ വെഡ്നെസ്ഡേ'യിലൂടെ അവസരമൊരുങ്ങും.
date
- Log in to post comments