Skip to main content

സലിം കുമാറിന് വിട; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ

 

ചലച്ചിത്ര നടൻ സലിംകുമാറിന്റെ സംസ്കാരം  ഔദ്യോഗിക ബഹുമതികളോടെ പറവൂരിലെ വീട്ടുവളപ്പിൽ നടന്നു.  മക്കളായ ചന്തുവും ആരോമലും ചേർന്ന് ചിതക്ക് തീകൊളുത്തി.അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകൾ ഒഴിവാക്കിയായിരുന്നു സംസ്കാരം.

​പറവൂർ ടൗൺഹാളിൽ പൊതുദർശനത്തിന് വെച്ച ശേഷമാണ് മൃതദേഹം 'ലാഫിങ് വില്ല' എന്ന അദ്ദേഹത്തിന്റെ വസതിയിൽ എത്തിച്ചത്.

​മുഖ്യമന്ത്രി  വി.ഡി. സതീശൻ, സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥ്, ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, എം പി മാരായ ഹൈബി ഈഡൻ , കെ.സി. വേണുഗോപാൽ, എംഎൽഎമാരായ അൻവർ സാദത്ത്, മുഹമ്മദ് ഷിയാസ്
എന്നിവരടക്കം സിനിമ, രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു. ഇന്നലെ (ജൂൺ 6) രാത്രി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

date