Skip to main content

*വിജയികളെ അനുമോദിച്ചു*

കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ തിരുനെല്ലി സി.ഡി.എസ്, തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതി എന്നിവയുടെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷാ വിജയികള്‍ക്ക് അനുമോദനവും ഓറിയന്റേഷന്‍ ക്ലാസും സംഘടിപ്പിച്ചു. കാട്ടിക്കുളം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടി തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഞ്ചു ബാലന്‍ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ രജനി ബാലകൃഷ്ണന്‍ അധ്യക്ഷയായ പരിപാടിയില്‍  കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.പി ജയചന്ദ്രന്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ കെ.ജെ ബിജോയ്, വാര്‍ഡ് അംഗങ്ങള്‍, സ്‌പെഷ്യല്‍ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ സംസാരിച്ചു.

date