സെന്‍സസ് 2027 സെല്‍ഫ് എന്യുമറേഷന് വിദ്യാര്‍ത്ഥികളും മുന്‍കൈയെടുക്കണം: ജില്ലാ കലക്ടര്‍
സെന്‍സസ് 2027ന്റെ ഭാഗമായി സ്വയംവിവരങ്ങള്‍ നല്‍കാവുന്ന സെല്‍ഫ് എന്യുമറേഷന്‍ പ്രക്രിയയ്ക്കായി കൊല്ലം ശ്രീനാരായണ കോളേജില്‍ ഹെല്‍പ്പ് ഡെസ്‌ക്ക് ആരംഭിച്ചു. സെന്‍സസ് ഡയറക്ടറേറ്റ്, ജില്ലാ ഭരണകൂടം, എസ് എന്‍ കോളേജ് എന്‍ എസ് എസ് യൂണിറ്റ് എന്നിവയുടെ സംയുക്തഭിമുഖ്യത്തിലാണ് സംവിധാനം. ജില്ലാ കലക്ടര്‍ ആനി ജൂലാ തോമസ് ഉദ്ഘാടനം നിര്‍വഹിച്ചു. സെല്‍ഫ് എന്യുമറേഷന്‍ പ്രക്രിയക്ക് കൂടുതല്‍ പ്രചാരംനല്‍കാന്‍ വിദ്യാര്‍ത്ഥികള്‍ മുന്‍കൈയെടുക്കണമെന്നും ഹെല്‍പ്പ് ഡെസ്‌ക്കുകളുടെ പ്രവര്‍ത്തനം ജില്ലയിലെ മറ്റു കോളേജുകളിലേക്കും വ്യാപിപ്പിക്കുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
ജൂണ്‍ 30 വരെ സെല്‍ഫ് എന്യൂമറേഷന്‍ നടത്താം. സെന്‍സസ് ഡയറക്ടറേറ്റ് ഒരുക്കിയ പോര്‍ട്ടല്‍ മുഖേന (https://se.census.gov.in) 34 ചോദ്യങ്ങള്‍ക്കാണ് മറുപടി നല്‍കേണ്ടത്. പരമാവധി 20 മിനിറ്റിനുള്ളില്‍ പ്രക്രിയ പൂര്‍ത്തിയാക്കാ
വുന്ന രീതിയിലാണ് സജ്ജീകരിച്ചിട്ടുള്ളത്. പോര്‍ട്ടലില്‍ സംസ്ഥാനം തിരഞ്ഞെടുത്തശേഷം കുടുംബനാഥന്റെ പേരും മൊബൈല്‍ നമ്പറും നല്‍കി രജിസ്റ്റര്‍ ചെയ്യാം. ഒരു കുടുംബത്തിന് ഒരു മൊബൈല്‍ നമ്പര്‍ മാത്രമാണ് ഉപയോഗിക്കാനാകുക. മറുപടി നല്‍കികഴിഞ്ഞാല്‍ ലഭിക്കുന്ന സെല്‍ഫ് എന്യുമറേഷന്‍ ഐ ഡി സെന്‍സസ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തുമ്പോള്‍ കൈമാറി വിവരങ്ങള്‍ ഡിജിറ്റലായി സൂക്ഷിക്കാം.
കോളജ് പ്രിന്‍സിപ്പല്‍ ഡോ. എസ് ലൈജു അധ്യക്ഷനായി. സെന്‍സസ് ഡയറക്ടറേറ്റ് സീനിയര്‍ കമ്പയിലര്‍ എസ് ധനലക്ഷ്മി, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍മാരായപി ജെ അര്‍ച്ചന, എന്‍ ശ്രുതി, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments