Skip to main content

*'ജനങ്ങളോടൊപ്പം സബ് കളക്ടർ' നാളെ ഇടുക്കിയിൽ*

ഇടുക്കി സബ് കളക്ടർ നേതൃത്വം നൽകുന്ന  ജനങ്ങളോടൊപ്പം' ക്യാമ്പയിനിന്റെ ഭാഗമായി  ഇടുക്കി താലൂക്കിലെ ഇടുക്കി  വില്ലേജില്‍ നാളെ (ജൂൺ 24) രാവിലെ 10 മണി മുതല്‍ സബ് കളക്ടറുടെ സാന്നിധ്യമുണ്ടാകും. ജില്ലയിലെ ഗ്രാമങ്ങളിൽ അടിസ്ഥാന ഭരണനിർവഹണം ശക്തിപ്പെടുത്തുന്നതിനും പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്നതിനും സബ് കളക്ടറുമായി  നേരിട്ട് സംവദിക്കാനുമുള്ള പ്രത്യേക പരിപാടിയാണ് ഇത്. വില്ലേജ് ഓഫീസിൽ ജനസമ്പർക്ക പരിപാടിയിലൂടെ  പൊതുജനങ്ങൾക്ക് നേരിട്ട്  സംസാരിക്കുവാനും അപേക്ഷകള്‍ നല്‍കുവാനും പരാതികൾ ഉന്നയിക്കാനും ഭൂമി, റവന്യൂ സേവനങ്ങൾ, സർട്ടിഫിക്കറ്റുകൾ, കൈയ്യേറ്റം, മറ്റ് ഭരണകാര്യങ്ങൾ എന്നിവ സംബന്ധിച്ച നിർദ്ദേശങ്ങൾ പങ്കുവെക്കാനും അവസരം ലഭിക്കും.

 

ഈ സന്ദർശനങ്ങളിൽ പൊതുജനങ്ങളുടെ പരാതികളും നിവേദനങ്ങളും കേൾക്കുകയും ലഭിച്ച എല്ലാ അപേക്ഷകളും വാക്കാലുള്ള പരാതികളും രേഖാമൂലം സ്വീകരിച്ച്, സബ് കളക്ടറുടെ ഓഫീസിൽ നിന്ന് ബന്ധപ്പെട്ട വകുപ്പുകൾക്ക് പ്രത്യേക കത്ത് നൽകും. സമയബന്ധിതമായി ഇവ ട്രാക്ക് ചെയ്യുകയും ഫോളോ അപ്പ് ചെയ്യുകയും ചെയ്ത്  പ്രശ്നപരിഹാരം ഉറപ്പാക്കുന്നു.

 

ബന്ധപ്പെടാനുള്ള നമ്പർ: സബ് കളക്ടര്‍ ഇടുക്കി 9447184231

date