Skip to main content

സുരക്ഷിത തൊഴിലന്തരീക്ഷം ഉറപ്പാക്കണം: തൃശ്ശൂരിൽ പോഷ് ആക്ട്  അവബോധ ക്ലാസ്സ് സംഘടിപ്പിച്ചു

സർക്കാർ ഓഫീസുകളിൽ സ്ത്രീകൾക്ക് പൂർണ്ണ സുരക്ഷിതത്വവും മാന്യവുമായ തൊഴിലന്തരീക്ഷവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി തൃശ്ശൂർ കളക്ടറേറ്റിലെ വിവിധ വകുപ്പുകളിലെ ഇന്റേണൽ കമ്മിറ്റി (ഐ.സി) അംഗങ്ങൾക്കായി പ്രത്യേക നിയമ അവബോധ ക്ലാസ്സ് സംഘടിപ്പിച്ചു. വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള 'ഡിസ്ട്രിക്ട് സങ്കല്പ്: ഹബ് ഫോർ എംപവർമെന്റ് ഓഫ് വുമൺ' വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കളക്ടറേറ്റ് അനെക്സ് ഹാളിലാണ് പരിപാടി നടന്നത്.

ജില്ലാ വനിതാ ശിശുവികസന ഓഫീസർ മീര പി. പരിപാടി ഉദ്ഘാടനം ചെയ്തു. പ്രമുഖ നിയമവിദഗ്ദ്ധനും ജനനീതി ഡയറക്ടറുമായ അഡ്വ. ജോർജ് പുലിക്കുത്തിയിൽ മുഖ്യ റിസോഴ്സ് പേഴ്സണായി പങ്കെടുത്തു. പോഷ്  ആക്ടിന്റെ പരിധിയിൽ വരുന്ന വിവിധ വിഷയങ്ങളെക്കുറിച്ചും ഓഫീസുകളിൽ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. മിഷൻ ശക്തി സ്പെഷ്യലിസ്റ്റ് ഇൻ ഫിനാൻഷ്യൽ ലിറ്ററസി ബി.എസ്. സുജിത്ത് ചടങ്ങിൽ സംസാരിച്ചു. തൃശ്ശൂർ കളക്ടറേറ്റ് പരിധിയിലെ വിവിധ വകുപ്പുകളിൽ നിന്നായി നൂറിലധികം ഇന്റേണൽ കമ്മിറ്റി അംഗങ്ങൾ ബോധവൽക്കരണ ക്ലാസ്സിൽ പങ്കെടുത്തു.

date