Skip to main content

വയോമിത്രം പദ്ധതിയിൽ മെഡിക്കൽ ഓഫീസർ ഒഴിവ്: അപേക്ഷ ക്ഷണിച്ചു

കേരള സോഷ്യൽ സെക്യൂരിറ്റി മിഷന്റെ കീഴിലുള്ള തൃശ്ശൂർ, വടക്കാഞ്ചേരി വയോമിത്രം പദ്ധതികളിൽ മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇരു പദ്ധതികളിലുമായി രണ്ട് ഒഴിവുകളാണുള്ളത്. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. എം.ബി.ബി.എസ് ബിരുദവും മോഡേൺ മെഡിസിൻ കൗൺസിലിൽ രജിസ്‌ട്രേഷനുമുള്ളവർക്ക് അപേക്ഷിക്കാം. ഫാമിലി മെഡിസിൻ, ജെറിയാട്രിക് മെഡിസിൻ, ജനറൽ മെഡിസിൻ എന്നിവയിലേതിലെങ്കിലും ബിരുദാനന്തര ബിരുദമോ ഡിപ്ലോമയോ നേടിയവർക്കും സർക്കാർ സർവീസിൽ നിന്നും വിരമിച്ചവർക്കും പാലിയേറ്റീവ് ട്രെയിനിംഗ് ലഭിച്ചവർക്കും മുൻഗണന. 65 വയസ്സാണ് പ്രായപരിധി.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ഉൾപ്പെടുത്തിയ അപേക്ഷകൾ ജൂലൈ ഒന്നിന് വൈകിട്ട് അഞ്ചിനകം ബന്ധപ്പെട്ട വയോമിത്രം പദ്ധതി ഓഫീസുകളിൽ ലഭ്യമാക്കണം. ഫോൺ- 8943354045.

date