ചാവക്കാട് ആനിമൽ ബർത്ത് കൺട്രോൾ സെന്ററിൽ താത്കാലിക നിയമനം: ജൂൺ 29-ന് അഭിമുഖം
മൃഗസംരക്ഷണ വകുപ്പിന് കീഴിൽ ചാവക്കാട് ബ്ലോക്കിൽ പ്രവർത്തിക്കുന്ന ആനിമൽ ബർത്ത് കൺട്രോൾ സെന്ററിലേക്ക് വിവിധ തസ്തികകളിൽ താത്കാലികമായി കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വെറ്ററിനറി സർജൻ (ഒരു ഒഴിവ്), ഡോഗ് ക്യാച്ചർ വിത്ത് വാൻ ((ഒരു ഒഴിവ്), മൃഗ പരിപാലകർ (നാല് ഒഴിവുകൾ), ഓപ്പറേഷൻ തിയേറ്റർ സഹായി (ഒരു ഒഴിവ്), ശുചീകരണ സഹായി (ഒരു ഒഴിവ്) എന്നീ തസ്തികകളിലേക്കാണ് നിയമനം. പരമാവധി 89 ദിവസത്തേക്കായിരിക്കും നിയമനം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സർക്കാർ ഉത്തരവ് പ്രകാരമുള്ള വേതനം നൽകും.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട രേഖകൾ സഹിതം ജൂൺ 29ന് ചാവക്കാട് നഗരസഭയിൽ നടത്തുന്ന അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. വെറ്ററിനറി സർജൻ തസ്തികയിലേക്ക് രാവിലെ 10.30-നും (യോഗ്യത: ഡബ്ല്യു.വി.എസ് അംഗീകാരം, എബിസി ശസ്ത്രക്രിയയിൽ പ്രാവീണ്യം, വെറ്ററിനറി കൗൺസിൽ രജിസ്‌ട്രേഷൻ, ഡബ്ല്യു.വി.എസ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും എബിസി സെന്ററുകളിൽ പ്രവൃത്തിപരിചയമുള്ളവർക്കും നിയമനത്തിൽ മുൻഗണന), ഡോഗ് ക്യാച്ചർ വിത്ത് വാൻ തസ്തികയിലേക്ക് രാവിലെ 11.00-നും, മൃഗ പരിപാലകരുടെ ഒഴിവിലേക്ക് രാവിലെ 11.30-നും അഭിമുഖം നടത്തും. ഓപ്പറേഷൻ തിയേറ്റർ സഹായി, ശുചീകരണ സഹായി എന്നീ തസ്തികകളിലേക്കുള്ള അഭിമുഖം ഉച്ചയ്ക്ക് 12.30-നാണ്. ഫോൺ- 0487-2361216.
- Log in to post comments