വിജ്ഞാനവാടികളിൽ കോർഡിനേറ്റർ ഒഴിവ്: ജൂൺ 24-ന് കൂടിക്കാഴ്ച
പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള തൃശ്ശൂർ ജില്ലയിലെ വിവിധ വിജ്ഞാനവാടികളിലേക്ക് കോ-ഓർഡിനേറ്റർമാരെ തെരഞ്ഞെടുക്കുന്നതിനായി വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. ഒല്ലൂക്കര ബ്ലോക്കിലെ പൂത്തൂർ ഗ്രാമപഞ്ചായത്തിലെ കോകാത്ത് വിജ്ഞാനവാടി, നടത്തറ ഗ്രാമപഞ്ചായത്തിലെ മുരിക്കിൻകുണ്ട് വിജ്ഞാനവാടി, ചേർപ്പ് ബ്ലോക്കിലെ പാറളം ഗ്രാമപഞ്ചായത്തിലെ ശിവപുരം വിജ്ഞാനവാടി എന്നിവിടങ്ങളിലാണ് ഒഴിവുകളുള്ളത്. പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള 21-നും 45-നും മധ്യേ പ്രായമുള്ള യുവതീ യുവാക്കൾക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 8,000 രൂപ ഹോണറേറിയം അനുവദിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ സ്ഥിരതാമസമാക്കിയവർക്ക് മാത്രമേ കൂടിക്കാഴ്ചയിൽ പങ്കെടുക്കാൻ അർഹതയുണ്ടായിരിക്കൂ. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങൾ, ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിൽ നിന്നുള്ള റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകർപ്പും സഹിതം ജൂൺ 24ന് രാവിലെ 11.00 മുതൽ 12.00 വരെ തൃശ്ശൂർ സിവിൽ സ്റ്റേഷനിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് 0487-2360381 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലോ ബന്ധപ്പെടുക.
- Log in to post comments