Skip to main content
a

സെല്‍ഫ് എന്യുമറേഷനില്‍ പങ്കെടുത്ത് ഉന്നതികള്‍

റാന്നി പെരുനാട് വില്ലേജിലെ അട്ടത്തോട്, ചാലക്കയം, ളാഹ വനമേഖലകളിലെ ഉന്നതിയിലുള്ളവര്‍ സെന്‍സസ് സെല്‍ഫ് എന്യുമറേഷനില്‍ പങ്കാളികളായി. അട്ടത്തോട് കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച സെന്‍സസ് ബോധവല്‍ക്കരണ പരിപാടിയിയിലും ഉന്നതിയിലുള്ളവര്‍ സജീവമായി പങ്കെടുത്തു. റാന്നി ഭൂരേഖ തഹസില്‍ദാര്‍ ഷാജി ജോസഫ്, ബെന്‍സി സ്‌കറിയ, പി ജി ജലജ, ആശാദേവി, കരീം എന്നിവര്‍ നേതൃത്വം നല്‍കി.
ജില്ലയില്‍ ഇതുവരെ (ജൂണ്‍ 19 വൈകിട്ട് നാല്) 5532 പേര്‍ സെല്‍ഫ് എന്യുമറേഷന്‍ പൂര്‍ത്തിയാക്കി.

ചിത്രം: 

അട്ടത്തോട് കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച സെന്‍സസ് ബോധവല്‍ക്കരണ പരിപാടി

 

date