അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു
ജില്ല പഞ്ചായത്തിന്റെയയും ആയുഷ്മാന്‍ പദ്ധതിയുടെയും ആഭിമുഖ്യത്തില്‍ 12-മത് അന്താരാഷ്ട്ര യോഗ ദിനം ജില്ല ഹോമിയോ ആശുപത്രിയില്‍ ആചരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല അധ്യക്ഷനായി. പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ സതീഷ് ബാബു, കൊറ്റനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശിഷ് പാലയ്ക്കാമണ്ണില്‍, ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ സജിത സലിം, അംഗം രാജി റോബി, ആയുഷ്മാന്‍ ഭവ കണ്‍വീനര്‍ കെ കെ സഫ്‌ന, എച്ച് എം സി അംഗം പി കെ മോഹന്‍ രാജ്, കൊറ്റനാട് ജില്ലാ ഹോമിയോ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സാറ നന്ദന മാത്യു എന്നിവര്‍ പങ്കെടുത്തു. എന്‍എഎം മെഡിക്കല്‍ ഓഫീസര്‍ ഡോ. എം ജി മഞ്ജു ആയുഷ്മാന്‍ഭവ പദ്ധതി വിശദീകരിച്ചു. നാച്ചുറോപ്പതി മെഡിക്കല്‍ ഓഫീസര്‍ ഡോ. സാന്ദ്ര അജിത് യോഗ ബോധവല്‍ക്കരണ ക്ലാസും യോഗ പരിശീലക മീര റ്റി അബ്ദുള്ള യോഗ ക്ലാസും നടത്തി.
ചിത്രം:
അന്താരാഷ്ട്ര യോഗ ദിനം ജില്ല ഹോമിയോ ആശുപത്രിയില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി ഉദ്ഘാടനം ചെയ്യുന്നു
- Log in to post comments