Skip to main content

തീയതി നീട്ടി

സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2026-27 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (എംസിഎ, റഗുലർ)/ ബാച്ചിലർ ഓഫ് ഡിസൈൻ (ബി.ഡെസ്)  കോഴ്‌സുകളുടെ പ്രവേശന  പരീക്ഷയുമായി ബന്ധപ്പെട്ടു സമർപ്പിച്ച അപേക്ഷ തിരുത്തുന്നതിനുള്ള അവസാന തീയതി ജൂലൈ 27 വരെ നീട്ടി. അപേക്ഷാ പോർട്ടൽ (www.lbscentre.kerala.gov.in) വഴി അപേക്ഷാർഥിയുടെ ലോഗിൻ പോർട്ടലിൽ ലഭ്യമായ റിമാർക്‌സ് അനുസരിച്ചാണ് ആവശ്യമായ തിരുത്തലുകൾ വരുത്തേണ്ടത്. കൂടുതൽവിവരങ്ങൾക്ക്: 0471-2324396, 2560327.

                                         പി.എൻ.എക്‌സ്. 2152/2026

date