Skip to main content

സ്പോർട്സ് കൗൺസിൽ സെലക്ഷൻ 30ന്

കേരള സ്റ്റേറ്റ് സ്‌പോർട്സ് കൗൺസിലിനു കീഴിൽ വിവിധ ജില്ലകളിലായി പ്രവർത്തിക്കുന്ന കോളജ് സ്‌പോർട്സ് അക്കാഡമികളിലേക്ക് പി ജി തലത്തിൽ കായിക താരങ്ങളെ തിരഞ്ഞെടുക്കുന്നതിനുളള സെലക്ഷൻ ജൂൺ 30 രാവിലെ ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടത്തും. അത്‌ലറ്റിക്‌സ്ആർച്ചറിബാസ്‌ക്കറ്റ്‌ബോൾബോക്‌സിംഗ്കനോയിംഗ് കയാക്കിംഗ്സൈക്ലിംഗ്ഫെൻസിംഗ്ഫുട്‌ബോൾഹാന്റ്‌ബോൾഹോക്കിജൂഡോ, കബഡിഖൊ-ഖൊനെറ്റ്‌ബോൾറോവിംഗ്സോഫ്റ്റ്‌ബോൾസ്വിമ്മിംഗ്തയ്ക്വാൺഡോവോളിബോൾവെയ്റ്റ്‌ലിഫ്റ്റിംഗ്റെസ്ലിംഗ് എന്നീ കായിക ഇനങ്ങളിലാണ് സെലക്ഷൻ നടത്തുന്നത്.

സെലക്ഷനിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ അന്നേ ദിവസം രാവിലെ 8.30ന് ആധാർ കാർഡ്രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോസ്‌പോർട്സ് ഡ്രസ് എന്നിവ സഹിതം സെലക്ഷൻ സെന്ററിൽ എത്തിച്ചേരണം. ദേശീയ മത്സരങ്ങളിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് മെഡൽ നേടിയവർക്കുംഇന്റർ യൂണിവേഴ്‌സിറ്റി മത്സരങ്ങളിൽ മെഡൽ നേടിയവർക്കും സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാം.

പി.എൻ.എക്‌സ്. 2158/2026

date