Skip to main content
ഒളിമ്പിക് ദിനാചരണ റാലി നടത്തി 

ഒളിമ്പിക് ദിനാചരണ റാലി നടത്തി 

 

ഒളിമ്പിക് ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ഒളിമ്പിക് അസോസിയേഷനും ജില്ലാ സ്പോർട്സ് കൗൺസിലും സംയുക്തമായി ഒളിമ്പിക് റാലി സംഘടിപ്പിച്ചു. മേയർ അഡ്വ. പി. ഇന്ദിര ഫ്ലാഗ് ഓഫ് ചെയ്തു. ജവഹർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങോടെയായിരുന്നു തുടക്കം.

പരിപാടിയുടെ ഭാഗമായി ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് ഡോ. പി. കെ. ജഗന്നാഥൻ ഒളിമ്പ്യൻ സി. കെ ലക്ഷ്മണന്റെ പ്രതിമയിൽ ഹാരമണിയിച്ചു. ഒളിമ്പിക് പ്രസ്ഥാനത്തിന്റെ മൂല്യങ്ങളും കായിക മനോഭാവവും സമൂഹത്തിൽ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ പി എം അഖിൽ, വൈസ് പ്രസിഡന്റ്‌ എ കെ ഷെരീഫ്, ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി ബാബു പണ്ണേരി, കേരള ഒളിമ്പിക് അസോസിയേഷൻ അംഗം കെ രാജേഷ്‌, വൈസ് പ്രസിഡന്റ്‌ അഞ്ജന പി കുമാർ എന്നിവർ സംസാരിച്ചു. 

റാലിയിൽ കായികതാരങ്ങൾ, പരിശീലകർ, വിദ്യാർത്ഥികൾ, വിവിധ കായിക സംഘടനകളുടെ പ്രതിനിധികൾ, ജില്ലാ ഒളിമ്പിക് അസോസിയേഷന്റെയും ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

date