Skip to main content

സ്‌പോട്ട് അഡ്മിഷൻ

2026-27 അധ്യയന വർഷത്തേക്കുള്ള ഡിപ്ലോമ ലാറ്ററൽ എൻട്രി വഴിയുള്ള പ്രവേശനത്തിനായി നെയ്യാറ്റിൻകര ഗവ. പോളിടെക്‌നിക് കോളേജിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന് ജൂൺ 29ന് നെയ്യാറ്റിൻകര ഗവ. പോളിടെക്‌നിക് കോളേജിൽ നടക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാവർക്കും പങ്കെടുക്കാം. അപേക്ഷകർ അസൽ സർട്ടിഫിക്കറ്റുകളും പ്രോസ്‌പെക്ടസിൽ നിർദ്ദേശിച്ചിരിക്കുന്ന ഫീസും (14,330 രൂപ ക്യു.ആർ. കോഡ് വഴി) പിടിഎ ഫണ്ടും ഐ.ഡി.ഫ് (ഇൻസ്റ്റിറ്റ്യൂഷൻ ഡെവലപ്‌മെന്റ് ഫണ്ട്)പ്ലേസ്‌മെന്റ് ഉൾപ്പടെ പണമായി 4500 രൂപയും സഹിതം രക്ഷാകർത്താവിനോടൊപ്പം ഹാജരാകണം. വേക്കൻസി പൊസിഷൻ www.polyadmission.org/le ൽ ലഭ്യമാണ്. രജിസ്ട്രേഷൻ രാവിലെ 9 മുതൽ 10 വരെ.

പി.എൻ.എക്‌സ്. 2170/2026

date