Skip to main content

പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈൽഡ് ഡെവലപ്മെന്റ് കോഴ്സ്: സ്‌പോട്ട് അലോട്ട്മെന്റ് ജൂൺ 29ന്

മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ നടത്തി വരുന്ന രണ്ടു വർഷം ദൈർഘ്യമുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈൽഡ് ഡെവലപ്‌മെന്റ് കോഴ്സിലേക്ക് 2026-27 വർഷത്തെ പ്രവേശനത്തിനുളള സ്‌പോട്ട് അലോട്ട്‌മെന്റ് ജൂൺ 29ന് എൽ.ബി.എസ് സെന്ററിന്റെ ജില്ലാ ഫെസിലിറ്റേഷൻ കേന്ദ്രങ്ങളിൽ വച്ച് നടത്തും. www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ നേരിട്ട് ഹാജരായി രാവിലെ 11 മണിക്ക് മുൻപ് രജിസ്റ്റർ ചെയ്യണം. ഒഴിവുകളുടെ വിശദാംശങ്ങൾ വെബ്‌സൈറ്റിൽ അലോട്ട്‌മെന്റിനു മുൻപ് പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിക്കുന്നവർ അന്നേ ദിവസം തന്നെ നിർദ്ദിഷ്ട ഫീസ് ഒടുക്കണം. കൂടുതൽവിവരങ്ങൾക്ക്: 0471 2560361, 362, 363, 64.

പി.എൻ.എക്‌സ്. 2175/2016

date