Skip to main content

ലാറ്ററൽ എൻട്രി ഡിപ്ലോമ സ്‌പോട്ട് അഡ്മിഷൻ

നെടുമങ്ങാട് സർക്കാർ പോളിടെക്‌നിക് കോളേജിൽ കമ്പ്യൂട്ടർ ഹാർഡ്‌വെയർ എൻജിനിയറിങ്, കമ്പ്യൂട്ടർ എൻജിനിയറിങ്, ഇലക്ട്രോണിക്‌സ് എൻജിനിയറിങ് ലാറ്ററൽ എൻട്രി ഡിപ്ലോമ കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ ജൂൺ 29നു നടത്തും. ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർക്കും നേരിട്ട് ഹാജരായി അപേക്ഷ സമർപ്പിക്കാം. സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർഥികൾ അന്നേ ദിവസം രാവിലെ 9 ന് മുമ്പ് കോളേജിലെത്തി രജിസ്റ്റർ ചെയ്യണം.

എസ്എസ്എൽസി, പ്ലസ്ടു/ വിഎച്ച്സി/ ഐടിഐ, വരുമാനം, ജാതി, ഇഡബ്ല്യുഎസ് സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്, ടി.സി, സ്വഭാവ സർട്ടിഫിക്കറ്റ്, ആധാർ എന്നിവ അഡ്മിഷൻ സമയത്ത് ഹാജരാക്കണം. ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ള എല്ലാ വിഭാഗക്കാർക്കും എസ്.സി/ എസ്.ടി/ ഒ.ഇ.സി വിഭാഗക്കാർക്കും അർഹമായ ഫീസിളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.polyadmission.org, 8129986015, 9446908466.

പി.എൻ.എക്‌സ്. 2187/2026

date