Post Category
കേപ്പ് കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ അസി. പ്രൊഫസർ നിയമനം
ആലപ്പുഴ കേപ്പ് കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ വിവിധ വിഷയങ്ങളിൽ അസി. പ്രൊഫസർ തസ്തികയിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
കമ്പ്യൂട്ടർ സയൻസ്, മെക്കാനിക്കൽ, സിവിൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകളുള്ളത്. എ.ഐ.സി.ടി.ഇ (AICTE) മാനദണ്ഡപ്രകാരമുള്ള എം.ടെക് (M.Tech) ബിരുദമാണ് യോഗ്യത.
ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റ, പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂൺ 29 തിങ്കളാഴ്ച രാവിലെ 9.30-ന് കോളേജിൽ ഹാജരാകേണ്ടതാണ്.ഫോൺ: 0477 - 2267311, 9846597311 വെബ്സൈറ്റ് :www.cempunnapra.org
(പിആർ/എഎൽപി/1222)
date
- Log in to post comments