Post Category
എം.സി.എ ഡിപ്പാർട്ട്മെന്റിലേക്ക് അസി. പ്രൊഫസർ
ആലപ്പുഴ കേപ്പ് കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ എം.സി.എ ഡിപ്പാർട്ട്മെന്റിലേക്ക് അസിസ്റ്റന്റ് പ്രൊഫസറുടെ തസ്‌തികയിലേക്ക് താൽകാലികാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എം.സി.എ/എം.ടെക് (എ ഐ സി ടി ഇ മാനദണ്ഡപ്രകാരം). ഉദ്യോഗാർഥികൾ വിശദമായ ബയോഡേറ്റായും പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂൺ 29 രാവിലെ 9.30 മണിക്ക് കോളേജിൽ ഹാജരാകേണ്ടതാണ്. ഫോൺ: 0477 2267311, 9846597311. വെബ്സൈറ്റ്: www.cempunnapra.org
(പിആർ/എഎൽപി/1223)
date
- Log in to post comments