Post Category
പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനം: ട്രയൽ അലോട്ട്മെന്റ്
2026-27 അദ്ധ്യയന വർഷത്തെ പോളിടെക്നിക് ഡിപ്ലോമ പ്രവേശനത്തിന്റെ പ്രൊവിഷണൽ റാങ്കും ട്രയൽ അലോട്ട്മെന്റും പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് www.polyadmission.org യിൽ അപ്ലിക്കേഷൻ നമ്പർ, രജിസ്ട്രേഷൻ നമ്പർ, മൊബൈൽ നമ്പർ ഇവയിൽ ഏതെങ്കിലും ഒന്നും ജനന തീയതിയും നൽകി 'Trial Rank Details, Trial allotment details' ലിങ്കുകൾ വഴി അവരവരുടെ ട്രയൽ റാങ്കും ലഭിക്കാൻ സാധ്യതയുള്ള അലോട്ട്മെന്റും പരിശോധിക്കാം. അപേക്ഷകർക്ക് ഓൺലൈനായി ഓപ്ഷനുകളിൽ മാറ്റം വരുത്താനും അപേക്ഷകളിൽ തിരുത്തലുകൾ നടത്തുന്നതിനും ജൂൺ 26 വൈകിട്ട് 5 വരെ സമയമുണ്ട്. ഓൺലൈൻ തിരുത്തലുകൾക്ക് ബുദ്ധിമുട്ട് നേരിടുന്നവരും മറ്റ് സംശയ നിവാരണങ്ങൾക്കും ഏറ്റവും അടുത്തുള്ള ഗവ./ എയിഡഡ്/ ഗവ കോസ്റ്റ് ഷേയറിംഗ് (IHRD/CAPE) പോളിടെക്‌നിക് കോളേജിലെ ഹെല്പ് ഡെസ്‌ക്കുമായി ബന്ധപ്പെടണം
പി.എൻ.എക്‌സ്. 2191/2026
date
- Log in to post comments