2026 ജൂൺ 24 - ലെ മന്ത്രിസഭാ യോഗ തീരുമാനങ്ങൾ
1. 1992 ഐ എ എസ് ബാച്ചുകാരനായ ബിശ്വനാഥ് സിൻഹയെ ചീഫ് സെക്രട്ടറിയായി നിയമിക്കാൻ തീരുമാനിച്ചു. നിലവിലെ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് ജൂൺ 30 ന് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം.
2. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായി എൻ. ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവർണറോട് ശിപാർശ ചെയ്യാൻ തീരുമാനിച്ചു. എറണാകുളം സ്വദേശിയായ ശേഷാദ്രിനാഥൻ വിരമിച്ച ജില്ലാ ജഡ്ജിയാണ്.
3. ലോകായുക്ത സ്പെഷൽ ഗവൺമെന്റ് പ്ലീഡറായി എൻ. അനിൽകുമാറിനെ നിയമിക്കാൻ തീരുമാനിച്ചു.
4. കേരള ഹൈക്കോടതിയിൽ നാല് സ്പെഷൽ ഗവൺമെന്റ് പ്ലീഡർമാരെയും 12 സീനിയർ ഗവൺമെന്റ് പ്ലീഡറമാരെയും 24 ഗവൺമെന്റ് പ്ലീഡർമാരെയും നിയമിക്കാൻ തീരുമാനിച്ചു.
5. ബംഗലുരു ശിവജി നഗർ ആശുപത്രി കെട്ടിടത്തിന്റെ മതിൽ ഇടിഞ്ഞു വീണ് മരിച്ച മൂന്ന് കുടുംബശ്രീ പ്രവർത്തകരുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 5 ലക്ഷം രൂപ വീതം അനുവദിക്കും.
6. കൊട്ടാരക്കര നീലേശ്വരത്ത് വാഹനാപകടത്തിൽ മരിച്ച മൂന്നു പേരുടെ കുടുംബത്തിന് 5 ലക്ഷം രൂപ വീതം ധനസഹായം നൽകും. പരിക്കേറ്റ് കഴിയുന്നവരുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കും.
7. ഇടുക്കി ജില്ലയിലെ ഇടുക്കി, കരിമണ്ണൂർ, കട്ടപ്പന, മുരിക്കാശ്ശേരി, നെടുങ്കണ്ടം, രാജകുമാരി എന്നീ ആറ് പ്രത്യേക ഭൂമി പതിവ് ഓഫീസുകളിലെയും തൃശൂർ ജില്ലയിലെ തൃശൂർ (എൽ.എ) യൂണിറ്റ് നമ്പർ 1 സ്പെഷ്യൽ തഹസീൽദാരുടെ കാര്യാലയത്തിലെയും പീരുമേട് ഭൂമി പതിവ് ഓഫീസിലെയും നേമം റെയിൽ പാതയ്ക്ക് ഭൂമി ഏറ്റെടുക്കാനുള്ള സ്പെഷൽ തഹസീൽദാർ ഓഫീസിലെയും 243 തസ്തികകൾ ഒരു വർഷത്തേക്ക് കൂടി തുടരാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
പി.എൻ.എക്സ്. 2192/2026
- Log in to post comments