Skip to main content

കോട്ടക്കുന്നില്‍ സൗജന്യപ്രവേശന സമയം രാവിലെ ഒന്‍പതു വരെ ദീര്‍ഘിപ്പിച്ചു

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിലുള്ള മലപ്പുറം കോട്ടക്കുന്ന് ടൂറിസം പാര്‍ക്കില്‍ സൗജന്യ പ്രവേശന സമയം രാവിലെ ഒന്‍പതു വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ കളക്ടര്‍ ഡോ.വിനയ് ഗോയല്‍ അറിയിച്ചു. നിലവില്‍ രാവിലെ 8.30 വരെയായിരുന്നു സൗജന്യ പ്രവേശനത്തിനുള്ള സമയം. പ്രഭാത സവാരിക്കാരുൾപ്പെടെയുള്ളവരുടെ ആവശ്യം  പരിഗണിച്ചാണ്  സമയം ദീര്‍ഘിപ്പിച്ചത്. ടിക്കറ്റ് എടുത്ത് കോട്ടക്കുന്നില്‍ പ്രവേശിക്കാവുന്ന സന്ദര്‍ശക സമയം രാവിലെ ഒന്‍പതു മുതല്‍ രാത്രി ഒന്‍പതു വരെയാക്കായിട്ടുണ്ട്.

date