Skip to main content

അതിഥി അധ്യാപക ഒഴിവ്

തിരൂര്‍ തുഞ്ചന്‍ മെമ്മോറിയല്‍ ഗവ.കോളേജില്‍ ഫിസിക്‌സ് വിഭാഗത്തിലെ പ്രതീക്ഷിത അതിഥി അധ്യാപക ഒഴിവിലേക്ക് ജൂലൈ രണ്ടിന് രാവിലെ 10 ന് അഭിമുഖം നടത്തും. .യു.ജി.സി. റെഗുലേഷന്‍ പ്രകാരം അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം നേടുന്നതിനുള്ള യോഗ്യതയുള്ളവരും സംസ്ഥാനത്തെ ഏതെങ്കിലും കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍- 0494- 2630027.

date