Skip to main content

*സെല്‍ഫ് എന്യുമറേഷന്‍ ക്യാമ്പയിന്‍*

ദേശീയ സെന്‍സസിന്റെ ഭാഗമായി വെള്ളാര്‍മല ജി.വി.എച്ച്.എസ്.എസിലെ എന്‍.എന്‍.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സെന്‍ഫ് എന്യുമറേഷന്‍ ബ്രോഷര്‍ പ്രകാശനം ചെയ്തു. ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ പ്രകാശനം നിര്‍വഹിച്ചു. സെന്‍സസ് പോര്‍ട്ടലില്‍ സ്വയം വിവരങ്ങള്‍ നല്‍കുന്ന സെല്‍ഫ് എന്യുമറേഷന്‍ പ്രോത്സാഹിപ്പിക്കുന്നതിന് വീടുകളിലും കടകളിലും പ്രചാരണം നടത്തുകയാണ് ലക്ഷ്യം. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഭവ്യലാല്‍, അധ്യാപകരായ കെ.എ അഭിലാഷ്, ഷീജ സി.വി, എന്‍.എസ്.എസ് വളണ്ടിയര്‍മാരായ ആദില, വിസ്മയ, നഹ്ന, അഞ്ജലി, ഹാദി, ഫായിസ്, നിഹാല്‍, സ്വരൂപ് എന്നിവര്‍ നേതൃത്വം നല്‍കി. 

date