Skip to main content
ജില്ലാ ആയുര്‍വേദ ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗാദിന പരിപാടി കല്‍പറ്റ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ പി. വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്യുന്നു.

*അന്താരാഷ്ട്ര യോഗാദിനം ആഘോഷിച്ചു*

ജില്ലാ ആയുര്‍വേദ ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര യോഗാദിനം വിപുലമായി ആഘോഷിച്ചു. യോഗാ ഫോര്‍ ഹെല്‍ത്തി എയ്ജിങ് എന്ന ആശയത്തിലൂന്നി നടത്തിയ പരിപാടി കല്‍പറ്റ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ പി. വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സല്‍മ മോയി അധ്യക്ഷത വഹിച്ചു. യോഗയുടെ ശാസ്ത്രീയ വശങ്ങളെക്കുറിച്ച് ഡോ. ലക്ഷ്മി നായര്‍ ക്ലാസെടുത്തു. 
 
വാര്‍ഡ് കൗണ്‍സിലര്‍മാരായ ശക്കീര സൈതലവി, ദീപ എ.കെ, ഷബ്ന രവി, ജില്ലാ ആയുര്‍വേദ ആശുപത്രി സി.എം.ഒ ഡോ. എ.പി ബിനോയ്,  എച്ച്.എം.സി അംഗം റസാഖ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സ്മിത, വിദ്യാര്‍ത്ഥി പ്രതിനിധി അലവി, ജീവനക്കാര്‍ എന്നിവര്‍ സംസാരിച്ചു.

 

date