Skip to main content

*വിദ്യാഭ്യാസ വകുപ്പില്‍ പി എസ് സി ഇന്റര്‍വ്യൂ*

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈ സ്‌കൂള്‍ ടീച്ചര്‍ (സോഷ്യല്‍ സയന്‍സ്) (മലയാളം മീഡിയം) (കാറ്റഗറി നമ്പര്‍  024/2025)  തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂ  ജൂലൈ ഒന്ന്, രണ്ട്, മൂന്ന് തിയ്യതികളില്‍ പി എസ് സി വയനാട് ജില്ലാ ഓഫീസില്‍ നടത്തും. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്കുളള വ്യക്തിഗത അറിയിപ്പ്  അവരവരുടെ പ്രൊഫൈലിലും മൊബൈലില്‍ എസ്.എം.എസും ലഭ്യമാക്കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ഇന്റര്‍വ്യൂ മെമ്മോ, ഒടിവി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, അസ്സല്‍ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ സഹിതം നിശ്ചിത തിയ്യതിയിലും സമയത്തും സ്ഥലത്തും ഹാജരാക്കണം. ഫോണ്‍- 04936 202539

date