Skip to main content

ശില്പശാലയും ആര്‍ട്ടിസന്‍ ഐ.ഡി കാര്‍ഡ് വിതരണവും

കൊട്ടാരക്കര കില സി.എസ്.ഇ.ഡി, തിരുവനന്തപുരം കരകൗശല കമ്മീഷണറേറ്റ് എന്നിവയുടെ ആഭിമുഖ്യത്തില്‍ കരകൗശല വിദഗ്ധര്‍ക്കായി ശില്പശാലയും കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ട്ടിസന്‍ ഐ.ഡി കാര്‍ഡ് വിതരണവും സംഘടിപ്പിക്കും. ജൂണ്‍ 29-ന്   രാവിലെ 10 മുതല്‍ 12 വരെ കൊട്ടാരക്കര കില സി.എസ്.ഇ.ഡിയിലാണ് പരിപാടി. നെറ്റിപ്പട്ട നിര്‍മാണം, ആഭരണ നിര്‍മാണം, ഹാന്‍ഡ് എംബ്രോയ്ഡറി തുടങ്ങി വിവിധ കില പരിശീലനങ്ങളില്‍ പങ്കെടുത്തവര്‍ക്കും നിലവില്‍ കരകൗശല തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും പങ്കെടുക്കാം. ഐ.ഡി കാര്‍ഡ് വഴി ലോണ്‍ സൗകര്യം, എക്‌സിബിഷനുകളില്‍ സൗജന്യ പങ്കാളിത്തം, തുടര്‍ പരിശീലനങ്ങള്‍ എന്നിവ ലഭിക്കും. 40 പേര്‍ക്കാണ് അവസരം. പങ്കെടുക്കുന്നവര്‍ ആധാര്‍, പാന്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പുകളും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ക്രാഫ്റ്റ് ചെയ്തു കാണിക്കുന്നതിനാവശ്യമായ സാമഗ്രികളും കരുതണം. https://docs.google.com/forms/d/e/1FAIpQLSeZNT2aMaKM3p1c9hiRXgmXZiG2elY--jWdDfCVTf0lclItPg/viewform?usp=publish-editor വഴി രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 9447428944, 8590108078 (വാട്‌സ് ആപ്പ്).
 

 

date