അറിയിപ്പുകള്‍
ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്‌സ്
കോഴിക്കോട് ഗവ. ഐ.ടി.ഐയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്‌സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 8281723705.
ടെണ്ടര്‍ ക്ഷണിച്ചു
ജില്ലാ സാമൂഹികനീതി ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി ഒരു വര്‍ഷത്തേക്ക് വാഹനം വാടകക്ക് നല്‍കാന്‍ (ഡ്രൈവര്‍ ഇല്ലാതെ) ടെണ്ടര്‍ ക്ഷണിച്ചു. ജൂലൈ എട്ടിന് ഉച്ചക്ക് രണ്ടുവരെ ടെണ്ടര്‍ സ്വീകരിക്കും. വിലാസം: ജില്ലാ സാമൂഹികനീതി ഓഫീസര്‍, ജില്ലാ സാമൂഹിക നീതി ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട് -20. ഫോണ്‍: 0495 2371911.
പാസ്ബുക്ക് പകര്‍പ്പ് സമര്‍പ്പിക്കണം
പേരാമ്പ്ര ഗവ. ഐ.ടി.ഐയില്‍നിന്ന് 2021-23, 2023-25 അധ്യയന വര്‍ഷങ്ങളില്‍ ഡി സിവില്‍, എം.എം.വി, എം.എ.എം കോഴ്സുകളും 2022-23, 2023-24 അധ്യയന വര്‍ഷങ്ങളില്‍ കമ്പ്യൂട്ടര്‍ ഓപറേറ്റര്‍ കോഴ്സും പൂര്‍ത്തിയാക്കിയവരുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ്, കോഷന്‍ ഡെപ്പോസിറ്റ് എന്നിവ തിരികെ ലഭിക്കാന്‍ ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ് ജൂലൈ 10ന് മുമ്പ് ഐ.ടി.ഐ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 9400127797.
സ്‌പോട്ട് അഡ്മിഷന്‍
മലാപറമ്പില്‍ പ്രവര്‍ത്തിക്കുന്ന കോഴിക്കോട് ഗവ. വുമണ്‍സ് പോളിടെക്‌നിക് കോളേജില്‍ രണ്ടാം വര്‍ഷ ലാറ്ററല്‍ എന്‍ട്രിയുടെ ഒന്നാം സ്‌പോട്ട് അഡ്മിഷന്റെ കൗണ്‍സിലിങ് ജൂണ്‍ 29ന് രാവിലെ 9.30 മുതല്‍ കോളേജില്‍ നടക്കും. www.polyadmission.org/LET എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ജില്ലാ റാങ്ക് ലിസ്റ്റില്‍ ഉള്ളവരും പുതുതായി അപേക്ഷിച്ചവരുമായ എല്ലാ പെണ്‍കുട്ടികള്‍ക്കും പങ്കെടുക്കാം. രാവിലെ 11ന് പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റില്‍നിന്ന് അഡ്മിഷന്‍ നടത്തും. ബന്ധപ്പെട്ട രേഖകളും ഫീസും സഹിതം എത്തണം. വിശദവിവരങ്ങള്‍ www.polyadmission.org/LET വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0495 2370714.
അഡ്മിഷന്‍ ആരംഭിച്ചു
കോഴിക്കോട് ഗവ. ഐ.ടി.ഐ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സും എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് പി.ജി/ഡിപ്ലോമ ഇന്‍ എയര്‍ കാര്‍ഗോ ഷിപ്പിങ് ആന്‍ഡ് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ്, ഡിപ്ലോമ ഇന്‍ എ.സി മെക്കാനിക്ക് എന്നീ കോഴ്‌സുകളിലേക്കും അഡ്മിഷന്‍ ആരംഭിച്ചു. ഫോണ്‍: 8590893066.
ഐ.ടി.ഐ അഡ്മിഷന്‍
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ജില്ലയിലെ കുറുവങ്ങാട്, എലത്തൂര്‍, തൂണേരി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി.ഐകളില്‍ എന്‍.സി.വി.ടി പാഠ്യപദ്ധതിയനുസരിച്ച് പരിശീലനം നല്‍കുന്ന വിവിധ മെട്രിക്/നോണ്‍ മെട്രിക് ട്രേഡുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
എലത്തൂരില്‍ മോട്ടോര്‍ വെഹിക്കിള്‍ മെക്കാനിക്, ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, വുഡ്‌വര്‍ക്ക് ടെക്നീഷ്യന്‍, വെല്‍ഡര്‍, ഡ്രൈവര്‍ കം മെക്കാനിക് എന്നിവയിലും കുറുവങ്ങാട് പ്ലംബര്‍, സര്‍വേയര്‍ എന്നിവയിലും തൂണേരിയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവിലിലുമാണ് പ്രവേശനം. ആകെ സീറ്റുകളുടെ 80 ശതമാനം പട്ടികജാതി വിഭാഗം, 10 ശതമാനം പട്ടികവര്‍ഗ വിഭാഗം, 10 ശതമാനം മറ്റുവിഭാഗം എന്നിങ്ങനെ സംവരണം ചെയ്തിട്ടുണ്ട്. ഡ്രൈവര്‍ കം മെക്കാനിക് കോഴ്സിന് 18 വയസ്സും മറ്റു കോഴ്സുകള്‍ക്ക് 14 വയസ്സും പൂര്‍ത്തിയാകണം. www.scdd.kerala.gov.inഎന്ന വെബ്സൈറ്റിലുള്ള ITI ADMISSION 2026 ലിങ്കിലൂടെ ജൂലൈ 10 വരെ അപേക്ഷ സമര്‍പ്പിക്കാം.
ടെണ്ടര്‍ ക്ഷണിച്ചു
കോഴിക്കോട് ഗവ. ജനറല്‍ ആശുപത്രി റേഡിയോളജി വിഭാഗത്തിലേക്ക് ഒരു വര്‍ഷത്തേക്ക് എക്‌സ്-റേ കവര്‍, സി.ടി കവര്‍ എന്നിവ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ജൂലൈ 10ന് രാവിലെ 11.30 വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0495 2365367.
അസി. പ്രൊഫസര്‍ നിയമനം
വടകര കോളേജ് ഓഫ് എഞ്ചിനീയറിങ്ങില്‍ ബി. ടെക്ക് സിവില്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, മെക്കാനിക്കല്‍ വിഷയങ്ങളില്‍ അസി. പ്രൊഫസര്‍ നിയമനത്തിനുള്ള അഭിമുഖം ജൂണ്‍ 27ന് രാവിലെ 10ന് നടക്കും. യോഗ്യത: എം. ടെക്ക് ഫസ്റ്റ് ക്ലാസ്. ബി. ടെക്ക് ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എഞ്ചിനീയറിങ് (യോഗ്യത: എം.ടെക് ഫസ്റ്റ് ക്ലാസ്), മാസ്റ്റര്‍ ഓഫ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (എം.സി.എ/എം.ടെക്ക് ഫസ്റ്റ് ക്ലാസ്) അസി. പ്രൊഫസര്‍ നിയമനത്തിന് ജൂണ്‍ 29ന് രാവിലെ 10ന് അഭിമുഖം നടക്കും. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം. ഫോണ്‍: 9495728106,0496 2536125.
വടകര മോഡല്‍ പോളിടെക്‌നിക്കില്‍ പ്രവേശനം
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ കീഴിലുള്ള വടകര മോഡല്‍ പോളിടെക്‌നിക് കോളേജില്‍ വിവിധ കോഴ്സുകള്‍ക്ക് ജൂണ്‍ 30 വരെ അപേക്ഷിക്കാം. പി.ജി ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (യോഗ്യത: ഡിഗ്രി), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പ്ലസ് ടു/തത്തുല്യം), ഡിപ്ലോമ ഇന്‍ ഡാറ്റ എന്‍ട്രി ടെക്നിക്സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ (എസ്.എസ്.എല്‍.സി/തത്തുല്യം), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (എസ്.എസ്.എല്‍.സി/തത്തുല്യം) കോഴ്സുകളിലാണ് പ്രവേശനം. കൂടുതല്‍ വിവരങ്ങള്‍ www.ihrdadmissions.org ല്‍ ലഭിക്കും. ഫോണ്‍: 8547005000.
അങ്കണവാടി വര്‍ക്കര്‍ നിയമനം
ഐ.സി.ഡി.എസ് വടകര പ്രോജക്ടിന് കീഴിലുള്ള ഒഞ്ചിയം ഗ്രാമപഞ്ചായത്തില്‍ അങ്കണവാടി വര്‍ക്കര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പഞ്ചായത്തില്‍ സ്ഥിരതാമസക്കാരായ പത്താംതരം പാസായ വനിതകള്‍ക്ക് അപേക്ഷിക്കാം. 2026 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയായവരും 46 വയസ്സ് കവിയാത്തവരുമാകണം. 2023ല്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ മൂന്ന് വര്‍ഷത്തെ ഇളവുണ്ടാകും. അപേക്ഷാ ഫോമും വിശദ വിവരങ്ങളും വടകര ശിശുവികസന പദ്ധതി ഓഫീസില്‍ ലഭിക്കും. അപേക്ഷകള്‍ ജൂലൈ എട്ടിന് വൈകീട്ട് അഞ്ച് വരെ സ്വീകരിക്കും. വിലാസം: ശിശു വികസന പദ്ധതി ഓഫിസര്‍, ഐ.സി.ഡി.എസ് വടകര, പി ഒ ചോമ്പാല, പിന്‍ -673308. ഫോണ്‍: 0496 2501822.
- Log in to post comments