Skip to main content

ലഹരിമാഫിയയുടെ വേരറുക്കാൻ കേരളം; 'മയങ്ങില്ല കേരളം' പോർട്ടലും സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും വരുന്നു

ലഹരിമാഫിയയുടെ വേരറുക്കാൻ കേരളം; 'മയങ്ങില്ല കേരളംപോർട്ടലും സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും വരുന്നു

ലഹരിവിരുദ്ധ പോരാട്ടത്തിൽ കുട്ടികളും പങ്കാളികളാകണം: മുഖ്യമന്ത്രി വി ഡി സതീശൻ

ലഹരിവിരുദ്ധ പോരാട്ടത്തിൽ കുട്ടികൾ സ്വയം സന്നദ്ധപ്രവർത്തകരായി മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ച് എക്‌സൈസ് വകുപ്പും വിശ്വശാന്തി ഡെവലപ്‌മെന്റ് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ബോധവൽക്കരണ റാലി കവടിയാറിൽ ഫ്‌ലാഗ് ഓഫ്  ചെയ്യുകയായിരുന്നു അദ്ദേഹം.

ലഹരി ഉപയോഗം തകർക്കുന്നത് ഒരു വ്യക്തിയെ മാത്രം അല്ലെന്നും അതിലൂടെ ഒരു കുടുംബവും സമൂഹവും നാടും പ്രതിസന്ധിയിലാകുന്ന സാഹചര്യമാണുണ്ടാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കുട്ടികൾ മാതാപിതാക്കളുടെ മാത്രം പ്രതീക്ഷയല്ലനാടിന്റെ തന്നെ പ്രതീക്ഷയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. ലഹരിമാഫിയയെ ഇല്ലാതാക്കാൻ സർക്കാർ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. അന്താരാഷ്ട്ര ലഹരി ശൃംഖലകൾ ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ മയക്കുമരുന്ന് മാഫിയയെ കൂടുതൽ കാര്യക്ഷമമായി ചെറുക്കുന്നതിനായി സംസ്ഥാനത്ത് സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ രൂപീകരിക്കുമെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം ലിജു പറഞ്ഞു.

ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ദീർഘകാല അടിസ്ഥാനത്തിൽ ശക്തിപ്പെടുത്തുന്നതിനായി 'മയങ്ങില്ല കേരളംപോർട്ടൽ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളെ ഏകോപിപ്പിച്ച് ബോധവൽക്കരണവും പ്രതിരോധ പ്രവർത്തനങ്ങളും കൂടുതൽ വ്യാപിപ്പിക്കുന്നതിനാണ് പോർട്ടൽ ലക്ഷ്യമിടുന്നത്. കവടിയാറിൽ നിന്ന് കനകക്കുന്ന് കൊട്ടാരം വരെ നടന്ന ബോധവൽക്കരണ റാലിയിൽ കൂട്ടയോട്ടംബൈക്ക് റാലിസൈക്കിൾ റാലിറോളർ സ്‌കേറ്റിങ് തുടങ്ങിയ പരിപാടികൾ നടന്നു. ചടങ്ങിൽ എക്‌സൈസ് കമ്മീഷണർ സീറാം സാംബശിവ റാവുകൗൺസിലർ ശബരീനാഥൻ കെ എസ്വിശ്വശാന്തി ഡെവലപ്‌മെന്റ് ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ മേജർ രവി എന്നിവർ പങ്കെടുത്തു.

പി.എൻ.എക്‌സ്. 2216/2026

date