Skip to main content

മോക്ക് ഡ്രില്‍ 27 ന്

അപകട സാഹചര്യങ്ങളില്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനുള്ള പരിശീലനത്തിന്റെ ഭാഗമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന, പോലീസ്, ഫയര്‍ ആന്റ് റസ്‌ക്യൂ, റവന്യൂ വകുപ്പുകള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന മോക്ക് ഡ്രില്‍ 27 ഉച്ചയ്ക്ക് ശേഷം മൂന്നിന് വാഴത്തോപ്പില്‍ നടക്കും. ഉരുള്‍പൊട്ടലും തുടര്‍ന്നുള്ള രക്ഷാപ്രവവര്‍ത്തനവുമാണ് മോക്ക് ഡ്രില്ലില്‍ അവതരിപ്പിക്കുക. മോക്ക് ഡ്രില്ലിന്റെ സമയത്ത് ഇടുക്കി മെഡിക്കല്‍ കോളേജ്, ചെറുതോണി, വാഴത്തോപ്പ് ഭാഗങ്ങളിലൂടെ ആംബുലന്‍സ്, ഫയര്‍ ആന്റ് റസ്‌ക്യൂ, എന്‍ഡിആര്‍എഫ് തുടങ്ങിയ വിഭാഗങ്ങളുടെ വാഹനങ്ങള്‍ സൈറണ്‍ മുഴക്കി സഞ്ചരിക്കും. പൊതുജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ആംബുലന്‍സ്, മറ്റു രക്ഷാപ്രവര്‍ത്തകരുടെ വാഹനങ്ങള്‍ എന്നിവയ്ക്ക് സുഗമമായി സഞ്ചരിക്കാന്‍ സൗകര്യം ഒരുക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

മോക്ക് ഡ്രില്ലുമായി ബന്ധപ്പെട്ട് ടേബിള്‍ ടോപ്പ് മീറ്റിംഗ് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ശ്രീജിത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. അഡീഷണല്‍ എസ് പി ഇമ്മാനുവല്‍ പോള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date