എരുമപ്പെട്ടി ഗവ. ഐ.ടി.ഐ. പ്രവേശനം: ഓൺലൈനായി അപേക്ഷിക്കാം*
*
പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന എരുമപ്പെട്ടി ഗവ. ഐ.ടി.ഐ.യിലേക്ക് (എസ്.സി.ഡി.ഡി.) 2026-27 അധ്യയന വർഷത്തെ വിവിധ കോഴ്സുകളിലേക്ക് പ്രവേശനത്തിനായി ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു. രണ്ട് വർഷത്തെ ഡ്രാഫ്റ്റ്സ്മാൻ സിവിൽ (മെട്രിക്), ഒരു വർഷത്തെ പ്ലംബർ (നോൺ മെട്രിക്) എന്നീ ട്രേഡുകളിലേക്കാണ് പ്രവേശനം. ഡ്രാഫ്റ്റ്സ്മാൻ സിവിൽ കോഴ്സിന് പത്താം ക്ലാസ് പാസായവർക്കും, പ്ലംബർ കോഴ്സിന് പത്താം ക്ലാസ് പാസാകാത്തവർക്കും അപേക്ഷിക്കാം. രണ്ട് ട്രേഡുകളിലും അധിക യോഗ്യതയുള്ളവർക്ക് ഗ്രേസ് മാർക്ക് നൽകും. ആകെ സീറ്റുകളിൽ 80 ശതമാനം പട്ടികജാതി വിഭാഗത്തിനും പത്ത് ശതമാനം പട്ടികവർഗ്ഗ വിഭാഗത്തിനും പത്ത് ശതമാനം മറ്റ് വിഭാഗങ്ങൾക്കുമായി സംവരണം ചെയ്തിരിക്കുന്നു.
താത്പര്യമുള്ളവർ www.scdditiadmission.kerala.gov.in വെബ്സൈറ്റ് വഴി ജൂലൈ പത്ത് വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. തെരഞ്ഞെടുക്കപ്പെടുന്ന എല്ലാ ട്രെയിനികൾക്കും സൗജന്യ പരിശീലനത്തിന് പുറമെ ഉച്ചഭക്ഷണം, പോഷകാഹാരം, സ്റ്റഡി ടൂർ അലവൻസ്, യൂണിഫോം അലവൻസ് എന്നിവ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് എരുമപ്പെട്ടി ഐ.ടി.ഐ. ഓഫീസുമായി ബന്ധപ്പെടുക. ഫോൺ- 9497068385, 04885-262777. ഇമെയിൽ- itierumapetty@gmail.com.
- Log in to post comments