Skip to main content

കുറിച്ചി ഗവ. ഐ.ടി.ഐയിൽ ഇലക്ട്രീഷ്യൻ ട്രേഡിലേക്ക് അപേക്ഷ ക്ഷണിച്ചു*

പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ കുറിച്ചിയിൽ പ്രവർത്തിക്കുന്ന ഗവ. ഐ.ടി.ഐ.യിൽ2026 ബാച്ചിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എൻ.സി.വി.റ്റി അംഗീകാരമുള്ള ദ്വിവത്സര ഇലക്ട്രീഷ്യൻ ട്രേഡിലേക്കാണ് പ്രവേശനം ആരംഭിച്ചത്. എസ്.എസ്.എൽ.സി. പാസായവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ http://scdditiadmission.kerala.gov.in ലിങ്ക് വഴി ഓൺലൈനായി ജൂലൈ പത്തിനകം അപേക്ഷ സമർപ്പിക്കണം. ആകെയുള്ള സീറ്റുകളിൽ 80 ശതമാനം പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്കും പത്ത് ശതമാനം പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്കും ശേഷിക്കുന്ന പത്ത് ശതമാനം മറ്റ് വിഭാഗങ്ങളിൽ ഉള്ളവർക്കുമായി സംവരണം ചെയ്തിരിക്കുന്നു.  ഐ.ടി.ഐയിൽ പ്രവേശനം നേടുന്ന എല്ലാ വിഭാഗം വിദ്യാർത്ഥികൾക്കും പഠനം, പാഠപുസ്തകങ്ങൾ, ഭക്ഷണം, പോഷകാഹാരം, യൂണിഫോം അലവൻസ്, സ്റ്റഡി ടൂർ എന്നിവ സൗജന്യമായിരിക്കും. കൂടാതെ, അർഹരായ വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ സൗകര്യം, പ്രതിമാസ സ്റ്റൈപ്പൻഡ്, ലംപ്‌സം ഗ്രാന്റ് എന്നിവയും ലഭ്യമാക്കും. ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2026 ജൂലൈ 10 ആണ്. ഇമെയിൽ- itikurichy@gmail.com ഫോൺ-0481-2435272, 9809110010, 9497531818, 9544023159.
 

date