പട്ടികജാതി വികസന വകുപ്പിന് കീഴിലെ ഐ.ടി.ഐകളിൽ പ്രവേശനം: ജൂലൈ 10 വരെ അപേക്ഷിക്കാം*
പട്ടികജാതി വികസന വകുപ്പിന്റെ അധീനതയിൽ തൃശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന വിവിധ ഐ.ടി.ഐകളിൽ 2026-27 അധ്യയന വർഷത്തെ കോഴ്സുകളിലേക്ക് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. മായന്നൂർ, ഏങ്കക്കാട്, പുല്ലൂറ്റ്, എടത്തിരുത്തി, നടത്തറ, വി.ആർ പുരം, ഹെർബർട്ട് നഗർ, എരുമപ്പെട്ടി, വരവൂർ എന്നീ ഐ.ടി.ഐകളിലാണ് എൻ.സി.വി.റ്റി പാഠ്യപദ്ധതി അനുസരിച്ചുള്ള വിവിധ മെട്രിക്/ നോൺ-മെട്രിക് ട്രേഡുകളിൽ പരിശീലനം നൽകുന്നത്. ആകെ സീറ്റുകളുടെ 80 ശതമാനം പട്ടികജാതി വിഭാഗത്തിനും, പത്ത് ശതമാനം പട്ടികവർഗ്ഗ വിഭാഗത്തിനും, ബാക്കി പത്ത് ശതമാനം മറ്റ് വിഭാഗങ്ങളിൽ നിന്നുള്ള അപേക്ഷകർക്കുമായി സംവരണം ചെയ്തിരിക്കുന്നു. ഏതെങ്കിലും വിഭാഗത്തിൽ മതിയായ അപേക്ഷകർ ഇല്ലാത്തപക്ഷം പ്രസ്തുത ഒഴിവുകൾ നിബന്ധനകൾക്ക് വിധേയമായി പട്ടികജാതി, പട്ടികവർഗ്ഗം എന്നീ ക്രമത്തിൽ നികത്തുന്നതാണ്. ഡ്രൈവർ മെക്കാനിക് കോഴ്സിന് അപേക്ഷിക്കാൻ 18 വയസ്സും, മറ്റ് കോഴ്സുകൾക്ക് 14 വയസ്സും തികഞ്ഞിരിക്കണം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് www.scdd.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി ജൂലൈ പത്തിനകം ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ഫോൺ -0487-2360381.
- Log in to post comments