Skip to main content

ദേശീയ ഭക്ഷ്യഭദ്രതാ നിയമം: തൃശ്ശൂരിൽ ബോധവത്കരണ ക്ലാസും അവലോകന യോഗവും ഇന്ന് (ജൂൺ 27)

 

 

 

സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ദേശീയ ഭക്ഷ്യഭദ്രതാ നിയമം-2013 സംബന്ധിച്ച് ബോധവത്കരണ ക്ലാസുകളും അവലോകന യോഗവും സംഘടിപ്പിക്കുന്നു. സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗം വി. രമേശിന്റെ നേതൃത്വത്തിൽ ഇന്ന് (ജൂൺ 27) രാവിലെ 10:30 ന് പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ പുഴയ്ക്കൽ പ്രൊജക്ടിലെ അങ്കണവാടി വർക്കർമാർക്കായി ആദ്യ ബോധവത്കരണ ക്ലാസ്സ് നടത്തും. 

തുടർന്ന് , ഉച്ചയ്ക്ക് 2:30-ന് തൃശ്ശൂർ മോഡൽ ഗേൾസ് സ്കൂൾ ഹാളിൽ നൂൺ ഫീഡിംഗ് സൂപ്പർവൈസർമാർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ, എൻ.എം.ഒമാർ എന്നിവരുടെ അവലോകന യോഗവും ബോധവത്കരണ ക്ലാസും നടത്തും.

date