വനിതകൾക്കായി കാൻസർ അവബോധ ക്ലാസും മാമോഗ്രാം ടെസ്റ്റും സംഘടിപ്പിച്ചു
ആലപ്പുഴ ജില്ലാ വനിതാ ശിശു വികസന ഓഫീസും ഡിസ്ട്രിക്ട് സങ്കല്പ് ഹബ് ഫോർ എംപവർമെന്റ് ഓഫ് വിമനും കോട്ടയം കാരിത്താസ് ആശുപത്രിയും സംയുക്തമായി അമ്പലപ്പുഴ നോർത്ത് പഞ്ചായത്തിലെ വനിതകൾക്കായി കാൻസർ അവബോധ ക്ലാസും മാമോഗ്രാം ടെസ്റ്റും സംഘടിപ്പിച്ചു.
അമ്പലപ്പുഴ നോർത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജിത സന്തോഷ് അധ്യക്ഷയായ പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അനിതാ സതീഷ് നിർവഹിച്ചു.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹാരിസ്, ജില്ലാതല ഐ സി ഡി എസ് സെൽ സീനിയർ സൂപ്രണ്ട് കെ ആർ ജോളി , ഐ സി ഡി എസ് സൂപ്പർവൈസർ എൽ നീതു , ഡിസ്ട്രിക്ട് സങ്കൽപ്പ് ഹബ് ഫോർ എംപവർമെന്റ് ഓഫ് വിമൻ ജില്ലാ കോ ഓർഡിനേറ്റർ സിജോയ് തോമസ് ജെൻഡർ സ്പെഷ്യലിസ്റ്റ് ആതിര ഗോപി എന്നിവർ സംസാരിച്ചു. 25 പേർക്ക് സൗജന്യമായി മാമോഗ്രാം ടെസ്റ്റ് നടത്തി. കാരിത്താസ് ആശുപത്രിയിലെ കമ്മ്യൂണിറ്റി മെഡിസിൻ കൺസൾട്ടന്റ് ഡോ. ജോസ് ജോം തോമസ് ക്ലാസ് നയിച്ചു.
(പിആർ/എഎൽപി/1230)
- Log in to post comments