Post Category
മോട്ടോർ വാഹന വകുപ്പ് സ്പെഷ്യൽ ചെക്കിംഗ്: 30,000 രൂപ പിഴയീടാക്കി
മോട്ടോർ വാഹന വകുപ്പ് ജില്ലയിൽ നടത്തിയ സ്പെഷ്യൽ ചെക്കിംഗിന്റെ ഭാഗമായി നിയമലംഘനം നടത്തിയ വാഹനങ്ങളിൽ നിന്ന് പിഴയീടാക്കി.
പരിശോധനയിൽ ആകെ 26 ടിപ്പറുകളും 17 സ്കൂൾ ബസ്സുകളും ഉൾപ്പെടെ നിരവധി വാഹനങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കി.
സ്കൂൾ സമയങ്ങളിൽ സർവീസ് നടത്തിയ മൂന്ന് ടിപ്പറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളിൽ നിന്നായി ആകെ 30,000/- രൂപയാണ് പിഴയായി ഈടാക്കിയത്. വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു
date
- Log in to post comments