ലഹരിക്കെതിരെ ആലപ്പുഴ ഒന്നിക്കുന്നു: 26-ന് ബഹുജന പങ്കാളിത്തത്തോടെ ഫൺ റൺ
ജില്ലാ ഭരണകേന്ദ്രം, കേരള സംസ്ഥാന എക്സൈസ് വകുപ്പ് വിമുക്തി മിഷൻ, കേരളാ പൊലീസ്, സാമൂഹ്യ നീതി വകുപ്പ്, നശാമുക്ത് ഭാരത് അഭിയാൻ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ ജൂൺ 26 രാവിലെ എട്ട് മണിക്ക് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ആലപ്പുഴ നഗരത്തിൽ ബഹുജന പങ്കാളിത്തത്തിൽ ലഹരി വിരുദ്ധ ഫൺ റൺ നടത്തുന്നു.
ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തിനു മുൻവശത്ത് നിന്നും ആരംഭിക്കുന്ന ഫൺ റൺ ജി.സുധാകരൻ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്യുകയും തുടർന്ന് ലിയോ XIII ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയും ചെയ്യും.
പരിപാടിയോടനുബന്ധിച്ച് റിഥമിക് ഫിറ്റ്നസ് ഡാൻസ് ക്ലബ് ആലപ്പുഴയുടെ നേതൃത്വത്തിൽ നടത്തുന്ന സൂമ്പ ഡാൻസ് രാവിലെ 8 മണിക്ക് ജില്ലാ കളക്ടർ ഷാജി.വി.നായർ ഉദ്ഘാടനം ചെയ്യും.
തുടർന്ന് ആലപ്പുഴ ജീസസ് യൂത്ത് ടീമിൻറെ ഫ്ലാഷ് മോബ് ഉണ്ടാകും .
ലിയോ XIII സ്കൂളിൽ നടക്കുന്ന ലഹരിവിരുദ്ധ സെമിനാറിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എ മഹേന്ദ്രൻ അധ്യക്ഷത വഹിക്കും . നഗരസഭാ ചെയർപേഴ്സൺ മോളി ജേക്കബ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കളക്ടർ തൂഫാൻ ഫ്ലാഗ് അനാവരണം ചെയ്യുകയും ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണു പ്രദീപ് ലഹരി വിരുദ്ധ സന്ദേശം നൽകുകയും ചെയ്യും.
ജനപ്രതിനിധികൾ, സാംസ്കാരിക നായകർ, എൻ എസ് എസ്, യുവ ആപ്തമിത്ര, എസ് പി സി, സ്കൂൾ- കോളേജ് വിദ്യാർഥികൾ തുടങ്ങിയവരുടെ പങ്കാളിത്തത്തോടെ നടത്തുന്ന ഫൺ റണ്ണിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് 8547729309 എന്നീ നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്.
- Log in to post comments