Skip to main content

വായ്പാ അദാലത്ത്

ഖാദി ഗ്രാമ വ്യവസായ ബോര്‍ഡില്‍ നിന്നും വിവിധ പദ്ധതികള്‍ പ്രകാരം വായ്പയെടുത്ത് കുടിശ്ശിക വരുത്തിയിട്ടുള്ളവര്‍ക്ക് ഒറ്റത്തവണ കുടിശ്ശിക അടച്ച് തീര്‍ക്കുന്നതിന് വായ്പാ അദാലത്ത് നടത്തുന്നു.  ഡിസംബര്‍ 13ന് വൈകുന്നേരം മൂന്നിന് മലപ്പുറത്തുള്ള ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിലാണ് അദാലത്ത് നടത്തുന്നത്.  കാലാനുസൃതമായ മാറ്റങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിച്ചു കൊണ്ടുപോകാന്‍ കഴിയാതെ യൂണിറ്റുകള്‍ പ്രവര്‍ത്തന രഹിതമായതിന്റെ ഫലമായി സാമ്പത്തിക ബാധ്യത അധികരിച്ച് വായ്പ തിരിച്ചടക്കാന്‍ കഴിയാത്തവര്‍ക്ക് പിഴപ്പലിശ പൂര്‍ണ്ണമായും ഒഴിവാക്കി നല്‍കും.  ബന്ധപ്പെട്ടവര്‍ ഡിസംബര്‍ എട്ടിനകം പ്രൊജക്ട് ഓഫീസര്‍, ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ്, കോട്ടപ്പടി, മലപ്പുറം വിലാസത്തില്‍ ബന്ധപ്പെടണം.  ഫോണ്‍ 0483 2734807

 

date