Post Category
സി-ആപ്റ്റില്‍ തൊഴിലധിഷ്ഠിത കോഴ്സുകള്‍
സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത കെ.ജി.റ്റി.ഇ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു കോഴിക്കോട് സബ് സെന്ററില്‍ നടത്തുന്ന ഒരു വര്‍ഷത്തെ പി.എസ്.സി അംഗീകൃത പ്രീ-പ്രസ് ഓപ്പറേഷന്, കെ.ജി.റ്റി.ഇ പ്രസ് വര്‍ക്ക്, കെ.ജി.റ്റി.ഇ പോസ്റ്റ് പ്രസ് ഓപ്പറേഷന് ആന്‍ഡ് ഫിനിഷിങ് എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം. യോഗ്യത- പ്ലസ് ടു/ വി.എച്ച്.എസ്.ഇ. പട്ടികജാതി, പട്ടികവര്‍ഗ, ഒ.ബി.സി വിഭാഗങ്ങള്‍ക്ക് നിയമാനുസൃതമായ ഫീസ് ആനുകൂല്യവും ഒ.ബി.സി, എസ്.ഇ.ബി.സി, മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വരുമാനപരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യവും സ്റ്റൈപ്പന്റും ലഭിക്കും. ഫോണ്‍: 0495 2356591, 0495 2723666, 9496882366.
date
- Log in to post comments