Skip to main content

തൊഴിലധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്സ്

ആലത്തൂര്‍ എല്‍.ബി.എസ് ഉപകേന്ദ്രത്തില്‍ ആരംഭിക്കുന്ന വിവിധ തൊഴിലധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്സുകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു യോഗ്യതയുള്ളവര്‍ക്കായി ആറുമാസത്തെ ഡി.സി.എ(എസ്), ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്കായി ഒരു വര്‍ഷത്തെ പി.ജി.ഡി.സി.എ, എസ്.എസ്.എല്‍.സി ഉള്ളവര്‍ക്ക് നാല് മാസത്തെ ഡാറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍, പ്ലസ് ടു അല്ലെങ്കില്‍ കൊമേഴ്‌സ് ബിരുദമുള്ളവര്‍ക്കായി ആറുമാസത്തെ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് യൂസിങ് ടാലി എന്നിവയാണ് കോഴ്‌സുകള്‍. www.lbscentre.kerala.gov.in/services/courses ലിങ്കില്‍ അപേക്ഷിക്കാം. എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗക്കാര്‍ക്ക് ഇ-ഗ്രാന്റ്‌സ് ലഭിക്കും. ഫോണ്‍: 0492-2222660, 9447430171.

date