Post Category
താല്‍ക്കാലിക നിയമനം
ശ്രീകൃഷ്ണപുരം, ചിറ്റൂര്‍ മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളിലേക്കും, ചിറ്റൂര്‍, ആലത്തൂര്‍ എ ബി സി യൂണിറ്റിലേക്കും വെറ്ററിനറി സര്‍ജന്‍മാരെ നിയമിക്കുന്നു. പറളി എ ബി സി കേന്ദ്രത്തില്‍ ശുചീകരണത്തൊഴിലാളികളെയും നിയമിക്കുന്നതിന് കൂടിക്കാഴ്ച നടത്തും. താല്ക്കാലിക നിയമനങ്ങളാണ്. വെറ്ററിനറി ബിരുദ സര്‍ട്ടിഫിക്കറ്റും, കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്റ്റര്‍ ചെയ്ത സര്‍ട്ടിഫിക്കറ്റും വെറ്ററിനറി സര്‍ജന്‍ തസ്തികയിലേക്കും, ശുചീകരണ തൊഴിലാളി തസ്തികയിലേക്ക് എഴുതി തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ എന്നിവയും സഹിതം ജൂണ്‍ 29 ന് രാവിലെ 11 മുതല്‍ 12 വരെ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് എത്തിച്ചേരണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments