Skip to main content
..

സെന്‍സസ് 2027   ജില്ലയില്‍ 40,000ത്തോളം പേര്‍ സെല്‍ഫ് എന്യൂമറേഷന്‍ പൂര്‍ത്തീകരിച്ചു:  ജില്ലാ കലക്ടര്‍

സെന്‍സസ് 2027മായി ബന്ധപെട്ട് വ്യക്തികള്‍ക്ക് സ്വയം വിവരങ്ങള്‍ നല്‍കാവുന്ന സെല്‍ഫ് എന്യൂമറേഷന്‍ പ്രക്രിയയിലൂടെ ജില്ലയില്‍ 40,000 ത്തോളംപേര്‍ വിവരങ്ങള്‍ നല്‍കിയതായി ജില്ലാ കലക്ടര്‍ ആനി ജൂല തോമസ്.   ജൂണ്‍ 30 വരെ സെല്‍ഫ് എന്യൂമറേഷന്‍ നടത്താം. വിവരങ്ങള്‍നല്‍കേണ്ടത് നിയമപരമായ ഉത്തരവാദിത്തമാണെന്നും സത്യസന്ധമായും സുതാര്യമായും വിവരങ്ങള്‍ നല്‍കി കൂടുതല്‍ പേര്‍ പ്രക്രിയയില്‍ പങ്കാളികളാകണമെന്നും ജില്ലാ കലക്ടര്‍ ഓര്‍മ്മിപ്പിച്ചു.

സെന്‍സസ് ഡയറക്ടറേറ്റിന്റെ  പോര്‍ട്ടല്‍ മുഖേന ( https://se.census.gov.in ) സെല്‍ഫ് എന്യൂമറേഷന്‍ നടത്താനാകും.  34 ചോദ്യങ്ങള്‍ക്കാണ്  മറുപടി നല്‍കേണ്ടത്. 15-20 മിനിറ്റിനുള്ളില്‍ പ്രക്രിയ പൂര്‍ത്തിയാക്കാം. പോര്‍ട്ടലില്‍ സംസ്ഥാനം തിരഞ്ഞെടുത്തശേഷം കുടുംബനാഥന്റെ പേരും മൊബൈല്‍ നമ്പറും നല്‍കി രജിസ്റ്റര്‍ ചെയ്യാം. ഒരു കുടുംബത്തിന് ഒരു മൊബൈല്‍ നമ്പര്‍ മാത്രമാണ് ഉപയോഗിക്കാനാകുക. മറുപടികളെല്ലാം നല്‍കികഴിഞ്ഞാല്‍ ലഭിക്കുന്ന സെല്‍ഫ് എന്യൂമറേഷന്‍ ഐഡി സെന്‍സസ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തുമ്പോള്‍ കൈമാറാം. വിവരങ്ങള്‍ ഡിജിറ്റലായി സൂക്ഷിക്കാം.

ദ്രുത പ്രതികരണ സംഘം

സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച ഓണ്‍ലൈന്‍ സംവിധാനങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക ദ്രുതപ്രതികരണ സംഘങ്ങളെ(ക്യു.ആര്‍.ടി) രൂപീകരിച്ചെന്നും  ജില്ലാ കലക്ടര്‍ അറിയിച്ചു.

ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ സുമല്‍ കുമാര്‍ പി.എസ് (ഗ്രാമീണ മേഖല), ജില്ലാ ഐ.ടി പ്രോജക്ട് ഓഫീസര്‍ ജിതിന്‍ രാജ് (നഗര മേഖല) എന്നിവരുടെ മേല്‍നോട്ടത്തിലാണ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുക.
ഗ്രാമീണ മേഖല ക്യു.ആര്‍.ടി ടീമില്‍ നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്ററിലെ നെറ്റ്വര്‍ക്ക് എഞ്ചിനീയര്‍മാരായ അരുണ്‍ ചന്ദ് ലാല്‍ (ഫോണ്‍: 8848242903), എസ്.എസ്. സുജീഷ് (ഫോണ്‍: 8129145172), ഡിസ്ട്രിക്ട് റോള്‍ഔട്ട് മാനേജര്‍ വി. ഗണേഷ് (ഫോണ്‍: 9745059612) എന്നിവര്‍ പ്രവര്‍ത്തിക്കും.
നഗര മേഖല ക്യു.ആര്‍.ടി ടീമില്‍ കേരള സ്റ്റേറ്റ് ഐ.ടി മിഷനിലെ ഹാന്‍ഡ് ഹോള്‍ഡ് സപ്പോര്‍ട്ട് എഞ്ചിനീയര്‍മാരായ ജിന്‍സി ജോയി (ഫോണ്‍: 9400451590), പി. ജയശ്രീ (ഫോണ്‍: 8086980756) എന്നിവരെയാണ് നിയോഗിച്ചിട്ടുള്ളത്.
 

date