Skip to main content

അറിയിപ്പുകള്‍

ജലവിതരണം മുടങ്ങും

കുറ്റിക്കാട്ടൂര്‍ ബൂസ്റ്റര്‍ സ്റ്റേഷനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ജൂണ്‍ 30ന് രാവിലെ മുതല്‍ മെഡിക്കല്‍ കോളേജ്, മെഡിക്കല്‍ കോളേജ് പരിസരപ്രദേശം, കോവൂര്‍, മുണ്ടിക്കല്‍താഴം, കാളാണ്ടിതാഴം, പൊക്കുന്ന്, പൊന്നംകോട്കുന്ന്, ഇരിങ്ങാടന്‍ പള്ളി, നടപ്പാലം, ഒഴുക്കര, വെള്ളിപ്പറമ്പ്, കോവൂര്‍ എം.എല്‍.എ റോഡ്, നെയ്ത്തുകുളങ്ങര, സൈബര്‍ പാര്‍ക്ക്, മായനാട്, ദേവഗിരി, ചേവായൂര്‍, മഠത്തില്‍മുക്ക്, പൂവങ്ങല്‍, ഗുരുവായൂരപ്പന്‍ കോളേജ്, ചിപ്പിലിപ്പാറ, ചേവായൂര്‍ ഗ്രൗണ്ട്, കോട്ടൂളി, പൊറ്റമ്മല്‍, പറയഞ്ചേരി, കുതിരവട്ടം, പുതിയറ, മാവൂര്‍ റോഡ്, മുതലക്കുളം, അരയടത്ത്പാലം, അഴകൊടി, പുതിയപാലം, ചാലപ്പുറം, പാളയം, മൂരിയാട്, കല്ലായി, മാനാഞ്ചിറ, മൂന്നാലിങ്ങല്‍, ഗാന്ധി റോഡ്, ബീച്ച് ആശുപത്രി, വലിയങ്ങാടി, മുഖദാര്‍, പള്ളിക്കണ്ടി, കുറ്റിച്ചിറ, കോതി, പന്നിയങ്കര, പയ്യാനക്കല്‍, ചക്കുംകടവ്, തിരുവണ്ണൂര്‍, മാങ്കാവ്, മീഞ്ചന്ത എന്നീ സ്ഥലങ്ങളില്‍ കുടിവെള്ള വിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

ടെണ്ടര്‍ ക്ഷണിച്ചു

കോഴിക്കോട് അര്‍ബന്‍ 4 പ്രോജക്ട് ഓഫീസിന് കീഴിലുള്ള 130 അങ്കണവാടികളില്‍ ആഴ്ചയില്‍ മൂന്ന് ദിവസം കോഴിമുട്ട വിതരണം ചെയ്യാന്‍ ടെണ്ടര്‍ ക്ഷണിച്ചു. ഓരോ സെക്ടറുകളിലേക്കും പ്രത്യേകമായി ടെണ്ടര്‍ സമര്‍പ്പിക്കണം. ജൂലൈ 10ന് ഉച്ചക്ക് രണ്ട് വരെ ടെണ്ടര്‍ സ്വീകരിക്കും. വിലാസം: ശിശുവികസന പദ്ധതി ഓഫീസര്‍, ഐ.സി.ഡി.എസ് അര്‍ബന്‍ -4, ചെറുവണ്ണൂര്‍. ഫോണ്‍: 0495-2481145

അസി. പ്രൊഫസര്‍ നിയമനം

വടകര കോളേജ് ഓഫ് എഞ്ചിനീയറിങ്ങില്‍ അസി. പ്രൊഫസര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഫിസിക്‌സ്, കെമിസ്ട്രി (യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ പി ജി, നെറ്റ്), ഫിസിക്കല്‍ എഡ്യൂക്കേഷന്‍ (എം. പെഡ്) വിഷയങ്ങളില്‍ ജൂലൈ മൂന്നിനും മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ് (ബന്ധപ്പെട്ട വിഷയത്തില്‍ പി ജി, നെറ്റ്) വിഷയങ്ങളില്‍ ജൂലൈ നാലിനുമാണ് അഭിമുഖം. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ 10ന് പ്രിന്‍സിപ്പല്‍ ഓഫീസില്‍ എത്തണം.

ഫര്‍ണിച്ചര്‍ ലേലം

കോഴിക്കോട് ഇറിഗേഷന്‍ ഡിവിഷന്‍ കാര്യാലയത്തിലെ ഉപയോഗശൂന്യമായ ഫര്‍ണിച്ചറുകള്‍ ജൂലൈ രണ്ടിന് വൈകീട്ട് നാലിന് പൊതുലേലത്തിലൂടെ വില്‍പ്പന നടത്തും. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ ജൂണ്‍ 30ന് രാവിലെ 11.30ന് മുമ്പ് സിവില്‍ സ്‌റ്റേഷനിലെ ഇറിഗേഷന്‍ ഡിവിഷന്‍ കാര്യാലയത്തില്‍ എത്തണം. ഫോണ്‍: 0495 2370751.

ഗതാഗതം നിരോധിച്ചു

ബേപ്പൂര്‍ നിയോജക മണ്ഡലത്തിലെ ഗവ. ഐ.ടി.ഐ റോഡില്‍ ഡ്രൈനേജ്, ക്രോസ് ഡ്രൈനേജ് പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ ജൂണ്‍ 28 മുതല്‍ പ്രവൃത്തി അവസാനിക്കുന്നത് വരെ ഗതാഗതം നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

ബേപ്പൂര്‍ നിയോജക മണ്ഡലത്തിലെ മധുര ബസാര്‍-തോണിച്ചിറ നടുവട്ടം റോഡില്‍ ഡ്രൈനേജ് പ്രവൃത്തി നടക്കുന്നതിനാല്‍ ജൂണ്‍ 28 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നതുവരെ ഗതാഗതം ഭാഗികമായി നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

ടെണ്ടര്‍ ക്ഷണിച്ചു

കോഴിക്കോട് ഗവ. ജനറല്‍ ആശുപത്രി ഫാര്‍മസിയിലേക്ക് ഒരു വര്‍ഷത്തേക്ക് പ്രിന്റഡ് മെഡിസിന്‍ കവര്‍, പ്രിന്റഡ് ബ്ലൂ കവര്‍ എന്നിവ വിതരണം ചെയ്യാന്‍ ടെണ്ടര്‍ ക്ഷണിച്ചു. ജൂലൈ 13ന് ഉച്ചക്ക് 12 വരെ ടെണ്ടര്‍ സ്വീകരിക്കും.

date