ക്ഷയരോഗമുക്ത പഞ്ചായത്ത് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു
ക്ഷയരോഗ നിവാരണം ലക്ഷ്യമിട്ട് നടപ്പാക്കുന്ന ടി.ബി മുക്ത് ഭാരത്-ക്ഷയരോഗ മുക്ത കേരളം പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന 2025ലെ ക്ഷയരോഗമുക്ത പഞ്ചായത്ത് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. മലാപറമ്പ് ആരോഗ്യ-കുടുംബക്ഷേമ പരിശീലന കേന്ദ്രത്തില്‍ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍ കൊട്ടാരത്തില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി പി രാജേഷ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ നവാസ് മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സി കെ അഫ്‌സല്‍ ക്ഷയരോഗമുക്ത കേരളം പ്രതിജ്ഞ ചൊല്ലി. ജില്ലാ ടി ബി ഓഫീസര്‍ ഡോ. ടി എല്‍ ദില്‍മോന്‍, ആരോഗ്യ വകുപ്പ് ടെക്‌നിക്കല്‍ അസിസ്റ്റന്റ് എന്‍ സുരേന്ദ്രന്‍, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ കെ ടി മുഹ്‌സിന്‍ എന്നിവര്‍ സംസാരിച്ചു.
തുടര്‍ച്ചയായി രണ്ട് വര്‍ഷം ക്ഷയരോഗമുക്ത പദവി നേടിയതിന് നാദാപുരം ഗ്രാമപഞ്ചായത്ത് സില്‍വര്‍ പുരസ്‌കാരവും മുക്കം നഗരസഭ, അരിക്കുളം, ബാലുശ്ശേരി, കൂരാച്ചുണ്ട്, കുറ്റ്യാടി, തിക്കോടി, തുറയൂര്‍ ഗ്രാമപഞ്ചായത്തുകള്‍ ബ്രോണ്‍സ് പുരസ്‌കാരവുമാണ് സ്വന്തമാക്കിയത്.
പരിപാടിയോടനുബന്ധിച്ച് ജില്ലാ ടി.ബി ഫോറം യോഗവും ക്ഷയരോഗമുക്ത പഞ്ചായത്ത് പദ്ധതി ബോധവത്കരണവും നടന്നു. ബോധവത്കരണ ക്ലാസിന് ജില്ലാ ടി ബി ഓഫീസര്‍ ഡോ. ടി എല്‍ ദില്‍മോന്‍ നേതൃത്വം നല്‍കി. തദ്ദേശ സ്ഥാപന അധ്യക്ഷരും ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷരും പൊതുജനാരോഗ്യ വിഭാഗം ജീവനക്കാരും പങ്കെടുത്തു.
- Log in to post comments