Skip to main content

തിരഞ്ഞെടുപ്പ് രീതി

വ്യക്തിഗത അപേക്ഷകരുടെ എണ്ണം അനുവദിച്ച ലക്ഷ്യത്തേക്കാള്‍ കൂടുതലാണെങ്കില്‍, പോര്‍ട്ടലിലെ 'ഓണ്‍ലൈന്‍ ലോട്ടറി മോഡ്യൂള്‍' വഴിയുള്ള സുതാര്യമായ നറുക്കെടുപ്പിലൂടെയായിരിക്കും ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുക. നറുക്കെടുപ്പ് തീയതിയും ഫലവും അഗ്രി മിഷനറി പോര്‍ട്ടല്‍ വഴി പ്രസിദ്ധീകരിക്കും. ഈ സ്ലോട്ടില്‍ അവസരം ലഭിക്കാത്തവര്‍ക്ക് അടുത്ത സ്ലോട്ടില്‍ വീണ്ടും അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ക്ക് http://agrimachinery.nic.in/index എന്ന ഔദ്യോഗിക അഗ്രി മെഷിനറി പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുമുള്ള സഹായങ്ങള്‍ക്കായി മലപ്പുറം ആനക്കയത്തുള്ള കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസുമായോ അടുത്തുള്ള കൃഷിഭവനുമായോ ബന്ധപ്പെടാം. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ (കൃഷി): +91 9383471643, ടെക്‌നിക്കല്‍ അസിസ്റ്റന്റ്: +91 7736010356, ഇമെയില്‍: aeempm@gmail.com

date