ശിൽപശാല സംഘടിപ്പിച്ചു
കുടുംബശ്രീയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും തമ്മിലുള്ള അവബോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കുടുംബശ്രീ കോട്ടയം ജില്ലാ മിഷൻ ഏകദിന ശിൽപശാല സംഘടിപ്പിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷൻമാർക്കും കുടുംബശ്രീ സി.ഡി.എസ്. ചെയർപേഴ്സൺമാർക്കുമായി മാമ്മൻ മാപ്പിള ഹാളിൽ വെസംഘടിപ്പിച്ച ശിൽപശാല നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. കോട്ടയം നഗരസഭ അധ്യക്ഷൻ എം.പി. സന്തോഷ് കുമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റും മാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ സുനു ജോർജ്, കുടുംബശ്രീ സ്‌റ്റേറ്റ് പ്രോഗ്രാം മാനേജർ (എൻ.യു.എ.എം.)ബീന എടത്രത്തൊടി, ജില്ലാ മിഷൻ കോഓർഡിനേറ്റർ എസ്. രഞ്ജിത്ത്, ജില്ലാ പ്രോഗ്രാം മാനേജർ പി.ആർ. രാജേഷ്, ആർസെറ്റി ഡയറക്ടർ മിനി സൂസൻ വർഗീസ്, കുടുംബശ്രീ സി.ഡി.എസ്. ചെയർപേഴ്സൺമാരായ സിന്ധു ജയകുമാർ, പി.ജി. ജ്യോതിമോൾ എന്നിവർ പ്രസംഗിച്ചു
- Log in to post comments