Skip to main content

മീഡിയ അക്കാദമി ഫോട്ടോ ജേണലിസം കോഴ്സ് ജൂലൈ 10 വരെ അപേക്ഷിക്കാം

സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള  സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമി  തിരുവനന്തപുരം, കൊച്ചി  സെന്ററുകളില്‍   തുടങ്ങുന്ന ഫോട്ടോ ജേണലിസം കോഴ്സിലേക്ക്  ജൂലൈ 10 വരെ അപേക്ഷിക്കാം. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ മൂന്നു മാസമാണ് കാലാവധി. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസ്സുകള്‍. 25 വീതം സീറ്റുകള്‍ ഉണ്ട്. സര്‍ക്കാര്‍ അംഗീകാരമുളള കോഴ്സിന് 25,000/ രൂപയാണ് ഫീസ്. പ്ലസ് ടു വിദ്യാഭ്യാസയോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഓണ്‍ലൈന്‍ ആയി https://forms.gle/jwJHcMNsQXgJfVN47  ലിങ്കിലൂടെ നല്‍കണം. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി  2026 ജൂലൈ 10. ഫോണ്‍: കൊച്ചി: 8281360360, തിരുവനന്തപുരം: 9447225524, 0484-2422275. വെബ്‌സൈറ്റ്: www.kma.ac.in.

date